Flash News

6/recent/ticker-posts

വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പഞ്ചായത്തംഗം അറസ്റ്റിൽ.

Views
വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പഞ്ചായത്തംഗം അറസ്റ്റിൽ.

 മക്കരപറമ്പ്: വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സിപിഎം  പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും, പഞ്ചായത്ത് സ്റ്റാൻ: കമ്മിറ്റി ചെയർമാനും, പോത്തുകുണ്ട് സി പി എം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമായ ഫെബിൻ വി. (37)യാണ്  അറസ്റ്റിലായത്. പെരിന്തൽമണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഈ വർഷം മാർച്ച് മുതൽ പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് പെൺകുട്ടി  ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ പ്രതി നിർബന്ധിച്ച് ഗർഭം അലസിപ്പിക്കാൻ  ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് അവശനിലയിലായ ഇവരെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. 

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും  തെളിവുകളുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


Post a Comment

1 Comments

  1. Sthreeshaaktheekaranathinte CPM model inganeyokkeyaanu sakhaakkaley .

    ReplyDelete