Flash News

6/recent/ticker-posts

കൊവിഡ് മരണം എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ കബറടക്കി.

Views

വേങ്ങര |  കൊവിഡ് സ്ഥിരീകരിച്ച്  മരണപ്പെട്ട കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ആലുങ്ങല്‍ സൈദ്  മുഹമ്മദിന്റെ മയ്യിത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വേങ്ങര സോണ്‍ എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം  പ്രവര്‍ത്തകര്‍ കബറടക്കി. വൈകുന്നേരം ഏഴ്മണിയോടെ മേമാട്ടുപാറ ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കിയത്.  മയ്യിത്ത് നിസ്ക്കാരത്തിനും കബറടക്കത്തിനും അനുബന്ധ ക്രിയകള്‍ക്കും വേങ്ങര സോണ്‍ എസ് വൈ എസ് ഭാരവാഹികളായ കെ കെ അലവികുട്ടി, ഇബ്രാഹീം ബാഖവി ഊരകം ,
 പി സി എച്ച് അബൂബക്കര്‍ സഖാഫി, എമര്‍ജന്‍സി ടീം അംഗങ്ങളായ സയ്യിദ് ഹുസൈന്‍ ബുഖാരി  വീണാലുക്കൽ, എന്‍ ടി
ശബീർ വേങ്ങര, സൽമാൻ മിനികാ പിൽ
റിയാസ് സൈനി കുന്നത്ത്
അബ്ബാസ് തെക്കെകുളമ്പ് 
എ പി ശാഫി ചാലിൽ കുണ്ട് , ശബീർ കുഴിച്ചെന നേതൃത്ത്വം നല്‍കി.


Post a Comment

0 Comments