Flash News

6/recent/ticker-posts

പിടിയിലായത് അന്തര്‍ സംസ്ഥാന ഭീകര ഗ്രൂപ്പ്; പിടിയിലായ അല്‍ഖ്വയ്ദ സംഘത്തിന്‍റെ വിശദാംശം

Views
പിടിയിലായത് അന്തര്‍ സംസ്ഥാന ഭീകര ഗ്രൂപ്പ്; പിടിയിലായ അല്‍ഖ്വയ്ദ സംഘത്തിന്‍റെ വിശദാംശം
 
രാജ്യത്ത് വന്‍ ആക്രമണത്തിന് പദ്ധതിയിട്ട അല്‍ഖ്വയ്ദ സംഘത്തെയാണ് ഇന്ന് അറസ്റ്റ് ചെയ്തത് എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അറിയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് രാജ്യത്തെ 12 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി ഈ സംഘത്തെ തകര്‍ത്തത്. പല സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പിന്‍റെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ ഓപ്പറേഷന്‍ എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത്.

എന്‍ഐയുടെ വിശദീകരണ പ്രകാരം സെപ്തംബര്‍ 11ന് ദില്ലിയില്‍ വിവിധ രഹസ്യന്വേഷണ വിഭാഗങ്ങള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഒരു കേസ് റജിസ്ട്രര്‍ ചെയ്തിരുന്നു. ഇന്ത്യയില്‍ പലസ്ഥലങ്ങളിലും അല്‍ഖ്വയ്ദ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യ വിവരമായിരുന്നു എന്‍ഐഎയ്ക്ക് ലഭിച്ചത്. ഇതിന്‍റെ പേരില്‍ റജിസ്ട്രര്‍ ചെയ്ത കേസില്‍ ഇന്ന് പുലര്‍ച്ചെയാണ് രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ റെയിഡ് നടത്തിയത്.


Post a Comment

0 Comments