Flash News

6/recent/ticker-posts

സ്വര്‍ണകടത്ത് കേസ്: പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കരുത്: പി.ഡി.പി.

Views

 

മലപ്പുറം : സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നീതി പൂര്‍വ്വമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും  പി.ഡി.പി.കേന്ദ്രകമ്മിറ്റി. സ്വര്‍ണ്ണ വേട്ട വെളിപ്പെട്ടതുമുതല്‍ കേസില്‍ ദുരൂഹത നിറഞ്ഞ വെളിപ്പെടലുകളും ഇടപെടലുകളുമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ പ്രതികളിലേക്ക് ഇനിയും അന്വേഷണം എത്താതിരിക്കുകയോ , പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണം വഴിതിരിച്ച് വിടുകയോ ചെയ്യുന്നതായി സംശയിപ്പിക്കുന്ന നിലയിലാണ് ഓരോ നീക്കങ്ങളും. കേന്ദ്ര മന്ത്രിമാരിലേക്കും സംഘ്പരിവാര്‍ കേന്ദ്രങ്ങളിലേക്കുമെത്തിയ അന്വേഷണം മറ്റ് പല പ്രശ്നങ്ങളുമായി കൂട്ടിക്കലര്‍ത്തി രാഷ്ട്രീയ താല്പര്യത്തിനും നേട്ടത്തിനും വേണ്ടി ഉപയോഗിക്കുകയാണ്. കേസിലെ ഉന്നത ബന്ധങ്ങളും ഇടപെടലുകളും അന്വേഷണ പരിധിയില്‍ വരണം. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിലും , ഉദ്യോഗസ്ഥ -രാഷ്ട്രീയ മേഖലയിലും പങ്കുള്ള മുഴുവന്‍ പ്രതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. കുറ്റവാളി ആരായാലും നിയമത്തിന് മുന്നിലെത്തണമെന്നതാകണം രാഷ്ട്രീയ വിചാരണയുടെ മാനദണ്ഡം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഉന്നത ഗൂഢാലോചന കൂടി അന്വേഷണ വിധേയമാക്കിയാലേ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്തുകയുള്ളൂവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹീം തിരൂരങ്ങാടി  പ്രസ്താവനയില്‍ പറഞ്ഞു.



Post a Comment

0 Comments