Flash News

6/recent/ticker-posts

കരിപ്പൂരിൽ സ്വർണക്കടത്ത്‌ സംഘത്തിന്റെ വാഹനം റവന്യൂ ഇന്റെലിജൻസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേർക്ക് പരിക്ക്

Views

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ വാഹനം പരിശോധിക്കുന്നതിനിടെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥർക്ക് നേരെ വധശ്രമം. വിമാനത്താവളത്തിൽ നിന്നും പുറത്തേക്കിറങ്ങിയ കാർ  ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിനടുത്താണ് സംഭവം. സ്വർണ്ണം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.റവന്യൂ ഇന്റെലിജൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് സ്വർണക്കടത്ത്‌ സംഘം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഇന്നോവ കാറാണ്  അപകടത്തിൽപെട്ടത്.  ഇവരിൽ നിന്നും സ്വർണം പിടികൂടിയതായാണ് പ്രാഥമിക വിവരം. സംഘത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ട് പേർ പിടിയിലായതായാണ് സൂചന.മറ്റുള്ളവർ ഓടി രക്ഷപെട്ടു.ഊർങ്ങാട്ടിരി സ്വദേശി നിസാറാണ്‌ പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഡി.ആർ.ഐ ഉദ്യോഗസ്ഥരായ നജീബ്, ആൽബർട്ട് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.ഡോഗ് സ്‌ക്വാഡും ഉന്നത പോലീസ് ഉദ്യോസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

 



Post a Comment

0 Comments