Flash News

6/recent/ticker-posts

തകർക്കപ്പെട്ട സംഭവം ആസൂത്രിത ആക്രമണമല്ലെന്ന് ഉത്തർപ്രദേശിലെ പ്രത്യേക സിബിഐ കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു..

Views
ന്യൂഡൽഹി | ഇന്ത്യൻ മതേതരത്വത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായ ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവം ആസൂത്രിത ആക്രമണമല്ലെന്ന് ഉത്തർപ്രദേശിലെ പ്രത്യേക സിബിഐ കോടതി. എൽ കെ അഡ്വാനി അടക്കം പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.  

സി ബി ഐ കോടതി ജഡ്ജി സുരേന്ദ്രകുമാറാണ് 2000 പേജ് വരുന്ന വിധീപ്രസ്താവം വായിക്കുന്നത്. കേസിലെ  32 പ്രതികളിൽ 26 പേർ കോടതിയിൽ ഹാജരായിട്ടുണ്ട്. വിനയ് കത്യാർ, സാധ്വി റിതാംബര, ചമ്പത് റായ്, പവൻ പാണ്ഡെ തുടങ്ങിയവർ  കോടതിയിൽ ഹാജരായിക്കഴിഞ്ഞു. എൽ കെ അദ്വാനി, എം എം ജോഷി, ഉമാ ഭാരതി എന്നിവർ വീഡിയോ കോൺഫറൻസിം വഴിയാണ് കോടതിയിൽ ഹാജരായത്. നൃത്യ ഗോപാൽ ദാസ്, കല്യാൺ സിംഗ്, സതീഷ് പ്രധാൻ എന്നിവർ ഹാജരായിട്ടില്ല. കോടതിയിലും പരിസരത്തും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


Post a Comment

0 Comments