Flash News

6/recent/ticker-posts

കോവിഡിന്‍റെ രണ്ടാം തരംഗം: കേരളം അതിജാഗ്രത കാണിക്കേണ്ട സമയമെന്ന് മന്ത്രി കെ.കെ ശൈലജ

Views

തിരുവനന്തപുരം: കോവിഡ് 19 നെ​ നിസാരമായി കാണരുതെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡി​ന്റെ രണ്ടാം തരംഗമാണ് ലോകത്ത്​​ നടക്കുന്നത്​. പലരാജ്യങ്ങളും വീണ്ടും ലോക്​ഡൗണിലേക്ക്​ കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന്​ കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കോവിഡ് ജാഗ്രത കുറഞ്ഞാല്‍ മരണനിരക്ക് ഉയരും, പ്രായമായവരിലേക്ക് രോഗം പകരുന്നത് അപകടകരമാണ്, മറ്റ് സംസ്ഥാനങ്ങളെക്കാൾ ജാഗ്രത കൂടുതൽ കേരളത്തിൽ വേണം ചെറുപ്പക്കാരിലും കോവിഡ് മരണ കാരണമാകുന്നുണ്ടെന്നും മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.


Post a Comment

0 Comments