Flash News

6/recent/ticker-posts

പ്രമുഖ ആക്ടിവിസ്റ്റ് സ്വാമി അഗ്‌നിവേശ് അന്തരിച്ചു

Views

ഹൈദരാബാദ് : പ്രമുഖ ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകനും ആര്യസമാജം പണ്ഡിതനുമായ  സ്വാമി അഗ്നിവേശ് അന്തരിച്ചു. (80) വയസായിരുന്നു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ തീവ്ര പരിചരണ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയിരുന്നു മരണം. 

ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ തന്നെ വെന്റിലേറ്ററിലായിരുന്നു.
കടുത്ത അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിവിച്ചുവെന്നു നേരെത്തെ  മെഡിഡക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

വിവിധ വിഭാഗങ്ങളുമായുള്ള സംവാദം, സമധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധസമരം, അടിമതൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് സ്വാമി അഗ്നിവേഷ്.


Post a Comment

0 Comments