Flash News

6/recent/ticker-posts

ഈ വർഷത്തെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കും

Views

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്​എസ്​എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന്​ പരീക്ഷ കമീഷണര്‍ അറിയിച്ചു.

https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌ ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ലോഗിന്‍ ചെയ്ത ശേഷം get more now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Education എന്ന സെക്ഷനില്‍ നിന്ന് Board of Public Examination Kerala തെരഞ്ഞെടുക്കുക. തുടര്‍ന്ന് class x school leaving certificate സെലക്‌ട് ചെയ്ത് രജിസ്റ്റര്‍ നമ്ബരും വര്‍ഷവും കൊടുത്താല്‍ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.


Post a Comment

0 Comments