Flash News

6/recent/ticker-posts

കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച ശമ്പളം തിരിച്ച്‌ നല്‍കും.

Views


തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച ശമ്പളം തിരിച്ച്‌ നല്‍കും. പി എഫിലേക്കാണ് നല്‍കുക. അടുത്ത ഏപ്രില്‍ മുതല്‍ തുക പിന്‍വലിക്കാനാകും. മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനം.

ശമ്പളം പിടിക്കുന്നതിനെതിരെ ജീവനക്കാരുടെ ഇടയില്‍നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തുക തിരിച്ച്‌ നല്‍കുമെന്ന് വാഗ്ദാനവും അന്ന് നല്‍കിയിരുന്നു. കൊവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നത്.

ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളില്‍ നിന്ന് ലഭിക്കുക. ഈ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയും ചെയ്തിരുന്നു. പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. 20 കൊല്ലമായിരുന്ന ശൂന്യവേതന അവധി അഞ്ചുകൊല്ലമായി കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ദീര്‍ഘകാല അവധിയില്‍ പോയവര്‍ക്ക് തിരികെ വരാന്‍ സാവകാശം നല്‍കും. അവധി റദ്ദാക്കി വരാത്തവരെ രാജിവെച്ചതായി കണക്കാക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കിടപ്പുരോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ടിന് അനുമതി നല്‍കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.


Post a Comment

0 Comments