Flash News

6/recent/ticker-posts

കോവിഡ് പോസിറ്റീവ് ആയി വീടുകളിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

Views
കോവിഡ് പോസിറ്റീവ് ആയി വീടുകളിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

കോവിഡ് പോസിറ്റീവ് ആയവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ കര്‍ശന വ്യവസ്ഥകളോടെയാണ് അനുവദിച്ചിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

കോവിഡ് പോസിറ്റീവ് ആയ ആള്‍മാത്രമല്ല വീട്ടിലുള്ള എല്ലാവരും പൂര്‍ണ്ണമായും നിരീക്ഷണത്തിലായിരിക്കണമെന്നും  10 ദിവസത്തിന് ശേഷമുള്ള കോവിഡ് പരിശോധന കഴിഞ്ഞ് നെഗറ്റീവ് ഫലം ലഭിച്ചാല്‍ പിന്നീട് ഏഴ് (7) ദിവസം കൂടി ക്വാറന്‍റയിനില്‍ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

കോവിഡ് പരിശോധന അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുഖാന്തരം അവര്‍ നിര്‍ദ്ദേശിക്കുന്ന സി.എഫ്.എല്‍.ടി.സിയില്‍വെച്ച് നടത്താവുന്നതാണ്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിച്ചിരിക്കുന്നവര്‍

ډ 
കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാവരുത്. 
ډ
രോഗിയെ പരിചരിക്കുന്നതിനായി മറ്റ് രോഗങ്ങള്‍ ഒന്നുമില്ലാത്ത ഒരാള്‍ ഉണ്ടായിരിക്കണം.
ډ 
ഗുരുതരമായ രോഗമുള്ളവര്‍ കോവിഡ് പോസിറ്റീവ് ആയവര്‍ താമസിക്കുന്ന വീട്ടില്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ല.
ډ 
രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ ബാത്ത് 
അറ്റാച്ച്ഡ് സൗകര്യമുള്ള മുറി ഉണ്ടായിരിക്കണം. 
ډ
 രോഗിയുടെ വീട്ടിലേക്ക് ആംബുലന്‍സ് എത്താനുള്ള റോഡ് സൗകര്യം ഉണ്ടായിരിക്കണം.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ډ 
രോഗിക്ക് ഭക്ഷണം നല്‍കുമ്പോഴും മറ്റു കാര്യങ്ങള്‍ക്ക് ഇടപഴകുമ്പോഴും രോഗിയും കെയര്‍ ടേക്കറും മൂന്ന് ലയറുകളുള്ള മാസ്ക് ശരിയായി ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം.
ډ 
ഭക്ഷണം കഴിക്കുവാനോ മറ്റുള്ള ആവശ്യങ്ങള്‍ക്കോ വീട്ടിലെ പൊതു ഇടങ്ങള്‍ പങ്കിടരുത്.
ډ 
മൊബൈല്‍ഫോണ്‍, ടി.വി റിമോര്‍ട്ട് തുടങ്ങിയവ പങ്കിടരുത്.
ډ 
ചുമക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക.
ډ 
സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ 
ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടക്ക് ശുചിയാക്കുക.
ډ 
ഉപയോഗിച്ച വസ്ത്രങ്ങള്‍ ബാത്ത് റൂമില്‍വെച്ച് സ്വയം കഴുകി ഉണക്കേണ്ടതാണ്.
ډ 
സമീകൃത ആഹാരം കഴിക്കുക, ആവശ്യത്തിന് ചൂടുവെള്ളമോ മറ്റ് ചൂടു പാനീയങ്ങളോ കഴിക്കുക.
ډ 
നന്നായി വിശ്രമിക്കുക. 7-8 മണിക്കൂറോളം ഉറങ്ങുക.
ډ 
രോഗലക്ഷണങ്ങള്‍ കൂടുന്നുണ്ടോ എന്നും പുതിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നും എല്ലാ ദിവസവും സ്വയം നിരീക്ഷിക്കുക.
ډ 
അപകട സൂചനകള്‍ ഉണ്ടോ എന്ന് സ്വയം നിരീക്ഷിക്കുക.
ډ 
ഡിജിറ്റല്‍ പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് ദിവസം 2 നേരം രക്തത്തിലെ ഓക്സിജന്‍റെ അളവ് പരിശോധിക്കുകയും അത് രേഖപ്പെടുത്തി വെയ്ക്കുക. 
പള്‍സ് ഓക്സീമീറ്റര്‍ റീഡിംഗ് ഫോട്ടോയെടുത്ത് വാട്സ്-ആപ്പ് മുഖാന്തിരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് അയച്ചുകൊടുക്കുക. പള്‍സ് ഓക്സീമീറ്റര്‍ പഞ്ചായത്ത് മുഖാന്തിരമോ, ആശുപത്രി മുഖാന്തിരമോ അല്ലെങ്കില്‍ സ്വയമോ വാങ്ങിക്കാവുന്നതാണ്.

ډ 
ജൈവമാലിന്യങ്ങള്‍ മണ്ണില്‍ കുഴിച്ചിടുകയും കത്തിക്കാന്‍ പറ്റുന്ന അജൈവ മാലിന്യങ്ങള്‍ കത്തിച്ചുകളയും ചെയ്യുക.

അപകട സൂചനകള്‍

ډ 
ശ്വാസതടസ്സം, നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കില്‍നിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, രക്തസമ്മര്‍ദ്ദം കുറഞ്ഞ് മോഹാലസ്യം ഉണ്ടാകുക, കിതപ്പ്, രക്തത്തിലെ ഓക്സിജന്‍റെ അളവ് 95-ല്‍ കുറവാകുക, പള്‍സ് റേറ്റ് 100-ന് മുകളില്‍ ആകുക.

ډ 
ഇവ കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കുക.
പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിക്കേണ്ടവിധം

ډ 
5 മിനിട്ട് ഇരുന്ന് വിശ്രമിക്കുക.
ډ 
കയ്യിലെ ചൂണ്ടുവിരലില്‍ പള്‍സ് ഓക്സീമീറ്റര്‍ ഘടിപ്പിക്കുക.
ډ 
ഓക്സിജന്‍ സാക്ച്ചുറേഷന്‍ വാല്യൂ, പള്‍സ് റേറ്റ് ഇവ നോക്കുക.
ډ 
ഓക്സിജന്‍ സാക്ച്ചുറേഷന്‍ വാല്യൂ 95-ല്‍ കുറയുകയോ, പള്‍സ് റേറ്റ് 100-ല്‍ കൂടുതല്‍ കാണുകയാണെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക.
ډ 
രോഗലക്ഷണവിവരങ്ങളും ഓക്സിജന്‍ സാക്ച്ചുറേഷനും എല്ലാ ദിവസവും ഒരു ഡയറിയില്‍ രേഖപ്പെടുത്തുക
  സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി 

തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ, ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെടുക്ക


Post a Comment

0 Comments