Flash News

6/recent/ticker-posts

സ്വർണ്ണ കള്ളക്കടത്തിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ കേരളത്തിന് അപമാനമാണെന്നും ധാർമ്മികതയുടെ ഒരംശമെങ്കിലും ജീവിതത്തിലുണ്ടെങ്കിൽ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ആവശ്യപ്പെട്ട് വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗ്‌ വേങ്ങര ബസ്റ്റാന്റിനു മുമ്പിൽ റോഡ് ഉപരോധിച്ചു.

Views
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് 
വേങ്ങരയിൽ യൂത്ത്ലീഗ് റോഡ് ഉപരോധം
വേങ്ങര:  സ്വർണ്ണ കള്ളക്കടത്തിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ കേരളത്തിന് അപമാനമാണെന്നും ധാർമ്മികതയുടെ ഒരംശമെങ്കിലും ജീവിതത്തിലുണ്ടെങ്കിൽ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ആവശ്യപ്പെട്ട് വേങ്ങര മണ്ഡലം മുസ്ലിം യൂത്ത്ലീഗ്‌ വേങ്ങര ബസ്റ്റാന്റിനു മുമ്പിൽ റോഡ് ഉപരോധിച്ചു. വേങ്ങര-മലപ്പുറം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും  പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പി.കെ അസ് ലു, യൂത്ത്ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ടി. അബ്ദുൽ ഹഖ്, എം.എസ്.എഫ് ജില്ലാ ട്രഷറർ പി.എ ജവാദ് , പറമ്പിൽ ഖാദർ, 
പി. മുഹമ്മദ് ഹനീഫ പ്രസംഗിച്ചു. 
കുറ്റാളൂരിൽ നിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന്  വി.കെ.എ റസാഖ്, കെ.ടി ശംസുദ്ദീൻ, കെ.എം നിസാർ, മുനീർ വിലാശ്ശേരി, ഹാരിസ് മാളിയേക്കൽ, എ.കെ ഖമറുദ്ദീൻ, അഡ്വ. എ.പി നിസാർ, എം.എ റഹൂഫ് ,സമീർ കുറ്റാളൂർ,  വി കെ അമീർ ഊരകം , ഹസീബ് അരീക്കുളം, സ്വാദിഖ് മൂഴിക്കൽ, ഫിറോസ് കച്ചേരിപ്പടി, ഹുസൈൻ ഊരകം, ഫൈസൽ പുള്ളാട്ട്, ടി കെ റഷീദ്, അദ്നാൻ,  ഇസ്മായിൽ പി,ഹർഷദ് ഫാസിൽ, സി പി ഹാരിസ്, സി.കെ റഊഫ്, എ.വി സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

1 Comments

  1. Manthri Jaleel , socialist Keralathinte "ABHIMAANAM" . KHIYAAMATHUNAAL vare iddeham manthriyaayi thudarattey. Saaksharakeralamey romaanchamaniyoo.

    ReplyDelete