Flash News

6/recent/ticker-posts

ഉംറ തീര്‍ഥാടനം ഒക്ടോബര്‍ നാലു മുതല്‍ തുടങ്ങും; ആദ്യ ഘട്ടത്തില്‍ സൗദിയിലുള്ളവര്‍ക്ക് മാത്രം അനുമതി

Views
 തീര്‍ഥാടനം ഒക്ടോബര്‍ നാലു മുതല്‍ തുടങ്ങും; ആദ്യ ഘട്ടത്തില്‍ സൗദിയിലുള്ളവര്‍ക്ക് മാത്രം അനുമതി

ഉംറ തീര്‍ഥാടനത്തിന് തുടക്കം കുറിക്കാന്‍ സൌദി ഭരണാധികാരിയും ഇരുഹറം കാര്യാലയ സേവകനുമായ സല്‍മാന്‍ രാജാവ് അനുമതി നല്‍കി. മൂന്നു ഘട്ടമായാണ് ഉംറ തീര്‍ഥാടനം തുടങ്ങുക. ഒക്ടോബര്‍ നാലിന് 30 ശതമാനം പേര്‍ക്ക് അനുമതി നല്‍കി കൊണ്ട് ആദ്യ ഘട്ടം തുടങ്ങും. അന്നു മുതല്‍ ഓരോ ദിവസവും ആറായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം. ഒക്ടോബര്‍ 17 വരെ ആറായിരം പേര്‍ക്ക് മാത്രമാകും പ്രതിദിനം അനുമതിയുണ്ടാവുക.

ഒക്ടോബര്‍ 18 മുതല്‍ രണ്ടാം ഘട്ടം തുടങ്ങും. അന്നു മുതല്‍ 15,000 പേര്‍ക്ക് പ്രതിദിനം ഉംറ നിര്‍വഹിക്കാം. ഒക്ടോബര്‍ മുപ്പത് വരെ ഇത് തുടരും. മൂന്നാം ഘട്ടം നവന്പര്‍ ഒന്നിന് ആരംഭിക്കും. അന്നു മുതല്‍ എല്ലാവര്‍ക്കും ഉംറക്ക് അനുമതിയുണ്ടാകും. പ്രതിദിനം പരമാവധി ഇഇരുപതിനായിരം പേര്‍ക്കേ ഈ സമയവും അനുമതി നല്‍കൂ. എന്നാല്‍ അറുപതിനായിരം പേര്‍ക്ക് ഹറമിലെ നമസ്കാരത്തിന് അനുമതി നല്‍കും.

കോവിഡ് മുക്തമാകുന്ന രാജ്യങ്ങള്‍ക്കും ഈ സമയം മുതല്‍ ഘട്ടം ഘട്ടമായി അനുമതി നല്‍കും. കോവിഡ് പൂര്‍ണമായും പ്രതിരോധിച്ച ശേഷമേ എല്ലാ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും ഉംറക്ക് അനുമതിയുണ്ടാകൂ. ഉംറക്ക് ആളുകള്‍ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ പോര്‍‌ട്ടല്‍ സജ്ജമാകുന്നുണ്ട്. ഇതുവഴി അപേക്ഷിക്കുന്നവര്‍ക്കാകും കര്‍മങ്ങള്‍ക്ക് എത്താനാവുക. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ ക്രമീകരണം.


Post a Comment

0 Comments