Flash News

6/recent/ticker-posts

ആവി പിടിക്കൽ..അഥവാ Steam inhalation കോവിഡ് വൈറസിനെ കൊല്ലുമോ...?

Views


ഒരാഴ്ച്ച ആവി പിടിച്ചാൽ..അഥവാ Steam week ആചാരിച്ചാൽ നമുക്ക് കോവിഡിനെ തുരത്താം..

എന്ന വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നു...


സന്ദേശം കിട്ടിയവർ കഴിഞ്ഞ 2 ദിവസമായി തലയിൽ മുണ്ടിട്ട് ആവി പാത്രത്തിൽ മുഖം വെച്ചു കൊണ്ട്  നീരാവി പിടിച്ചു കൊണ്ടിരിക്കുകയാണ്..ചിലർ Steam producer മെഷീൻ പോലും വാങ്ങി...

🤔🙄😩

നീരാവി പിടിക്കുന്നത് കൊണ്ട് ശരീരത്തിന് ദോഷമൊന്നും ഇല്ലെങ്കിലും ചെറിയ കുഞ്ഞുങ്ങൾ തുടർച്ചയായി ആവി പിടിക്കുന്നത് നല്ലതല്ല. ആവി പിടിക്കുന്നത് ജലദോഷം, പനി, മൂക്കടപ്പ് പോലുള്ള അസുഖങ്ങളെ ചെറുക്കാൻ ഉത്തമം ആണെങ്കിലും കോവിഡ് വൈറസിനെ കൊല്ലാൻ മാത്രം ശക്തിയുള്ളതല്ല എന്നു വിദഗ്ധ ഡോക്ടർമാർ. സമൂഹ മാധ്യമങ്ങളിൽ മെഡിക്കൽ ക്ലാസ് Live video ചെയ്യുന്ന നിരവധി ഡോക്ടർമാർ ഇന്നും ഈ വിഷയത്തിൽ വീഡിയോ ചെയ്തിട്ടുണ്ട്. 


പുതിയ കണ്ടു പിടിത്തം എന്ന രൂപത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഈ സന്ദേശം. കോവിഡ് ലോകത്ത് റിപ്പോർട്ട് ചെയ്ത ദിവസം മുതൽ തുടങ്ങിയതാണ് ഈ നീരാവി സന്ദേശം. എന്നാൽ ഇന്നുവരെ ആവി കൊണ്ട് വൈറസ് ചത്തുപോയ ചരിത്രം ഉണ്ടായിട്ടില്ല എന്നു WHO website ൽ പോലും കാണാം. ഒരാഴ്ച അടുപ്പിച്ച് ദിവസവും ആവി പിടിക്കാനും  വാരാചരണം നടത്താനുമൊക്കെ ആഹ്വാനം നടത്തുന്നതാണ് പോസ്റ്റ്. കോവിഡ് രോഗം തുടങ്ങിയശേഷം വ്യാജ സന്ദേശങ്ങളുടെ ബാഹുല്യമാണ്.  പൊതുജനാരോഗ്യ പ്രശ്നത്തിന് വളരെ ലളിതമായ പരിഹാരം എന്ന മട്ടിലുള്ള വ്യാജ സന്ദേശങ്ങൾ കാണുമ്പോൾ പലരും  ആകർഷിക്കപ്പെടും..പരീക്ഷിച്ചാലോ എന്നും  കരുതും, ചിലർ ബാക്കിയുള്ളവർക്ക് പരോപകാരം ചെയ്യാൻ അത് വ്യാജമോ നോക്കാതെ  ഫോർവേഡ് ചെയ്യും. സത്യമോ നുണയോ അറിയാതെ കിട്ടിയവർ ഷെയർ ചെയ്യും. ഇതൊന്നും ഗുണം ചെയ്യാറില്ല എന്നത് സത്യം. 


കൊറോണ വൈറസ് പ്രധാനമായുംശ്വാസകോശത്തെയും മറ്റ്‌ ശ്വസന  വ്യൂഹത്തെയുമാണ് ബാധിക്കുന്നത്. രോഗാണുക്കൾ ശരീരത്തിനുള്ളിൽ എത്തിയാൽ വിവിധ അവയവങ്ങളെയും, വ്യവസ്ഥകളെയും ബാധിക്കാം, മൂക്കിനുള്ളിൽ മാത്രം കൂടു കെട്ടിക്കഴിയുകല്ല കൊറോണ. മൂക്കിന്റെ ഉൾഭാഗത്ത് നിന്നും സ്രവം എടുത്താണ് രോഗനിർണ്ണയം നടത്തുന്നത്. വൈറസിന്റെ സാന്നിധ്യം മൂക്കിൻറെ പിൻഭാഗം, തൊണ്ട, ശ്വാസനാളികൾ, വായ, ശ്വാസകോശംതുടങ്ങിയവയിലാണ്

മൂക്കിനുള്ളിൽ നിന്നും, തൊണ്ടയുടെ ഉൾഭാഗത്ത് നിന്നുമുള്ള സ്രവങ്ങളെക്കാൾ രോഗാണു സാന്നിധ്യം കണ്ടെത്താൻ സാധ്യത കൂടുതലുള്ളത്ശ്വാസകോശത്തിനുള്ളിലെ സ്രവം പരിശോധിക്കുക വഴിയാണ്. എന്നാൽ പ്രയോഗികമായി  ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നതിനാൽ ഒരു ടെസ്റ്റിങ് രീതിയായി ഉപയോഗിക്കുന്നില്ല.

ശ്വാസകോശത്തിനുള്ളിൽ നിന്നും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിൽ പടരുന്ന സ്രവ കണികകൾ, മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള സ്രവങ്ങൾ എന്നിവ വഴിയാണ് രോഗംപകരുക


ഉയർന്ന താപനില കൊറോണ വൈറസിനെ നശിപ്പിക്കുമെങ്കിലും  മനുഷ്യ ശരീരത്തിന് താങ്ങാവുന്ന താപനിലയിൽ ചൂട് നിലനിൽക്കണം. കൊവിഡ്  ഒരു പ്രോട്ടീൻ നിർമ്മിത കവർ ഉള്ള RNA  വൈറസാണ്. ഈ കവർ ഉയർന്ന താപനില ഉപയോഗിച്ച് നശിപ്പിക്കാൻ സാധിക്കുമെന്ന് പഠനങ്ങളുണ്ട്.ഇത്തരത്തിൽ നശിപ്പിക്കാൻ 70 ഡിഗ്രിയിൽ കൂടുതൽ ചൂട് 30 മിനിറ്റോളം വേണമെന്നുപഠനം.മനുഷ്യശരീരത്തിൽ താങ്ങാവുന്ന ഊഷ്മാവല്ല എന്നത് സത്യം. ആവി പിടിക്കുമ്പോൾ ഊഷ്മാവ് 45 ഡിഗ്രിക്ക് മുകളിൽ പോലും എത്തുന്നില്ല .മൂക്കിലെ കുറച്ചു കൊറോണ വൈറസുകളെ ആവി കൊല്ലും എന്ന് ഒരു വാദത്തിന് സമ്മതിക്കുകയാണ് എന്ന് വെക്കുക, അപ്പോഴും ശ്വാസകോശത്തിൽ ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള വൈറസ് അവശേഷിക്കുകയില്ലേ?



പണ്ടുമുതൽക്കേ നമ്മൾ ജലദോഷപ്പനി പനി, മൂക്കൊലിപ്പ് എന്നിവക്ക് ആവി പിടിക്കാൻ പറയുന്നു. ഏതു തരം അണുബാധ ശ്വസനവ്യൂഹത്തെ ബാധിക്കുമ്പോഴും അവ ശരീരത്തിൽ  മാറ്റങ്ങൾ ഉണ്ടാക്കുന്നു. രക്തകുഴലുകൾ വികസിക്കുകയും ശ്ലേഷ്മ സ്തരത്തെ പ്രകോപിപ്പിച്ച്  ധാരാളം ശ്ലേഷ്മവും കഫവും  ഉണ്ടാക്കുന്നു. ഇതാണ് മൂക്കടപ്പ്, തലവേദന. ആവി പിടിക്കുന്നത് കഫം നേർപ്പിക്കുന്നതിന് കാരണമാകുന്നു.രോഗലക്ഷണങ്ങൾക്ക് ,തലവേദന, മൂക്കടപ്പ് എന്നിവക്ക്  ആവി ആശ്വാസമാണ്. 

എന്നാൽ രോഗാണുവിനെ നശിപ്പിക്കുവാനോ  രോഗ വിമുക്തിയിലെത്തിക്കാനോ  ആവിക്ക് സാധ്യമല്ല.


ആവി പിടിക്കലിന്  പാർശ്വഫലവും ഇല്ല എന്ന് സന്ദേശത്തിലുണ്ട്.

പക്ഷെ ചില ദൂഷ്യഫലങ്ങൾ ഉണ്ട്.കുട്ടികളിൽ പലപ്പോഴും  ആവി പിടിത്തം അനാവശ്യ പൊള്ളലും അപകടങ്ങളും ഉണ്ടാക്കും.പഠനത്തിന്റെ പ്രസക്തിയോ ശാസ്ത്രീയതയോ ഗ്രഹിക്കാതെ ഇത്തരം വ്യാജ പഠന സന്ദേശം..മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് കണ്ടെത്തേണ്ടത് പൊലീസാണ്.


ആവി  പിടിക്കാൻ ഓടും മുമ്പ് എപ്പോഴും  കൈ കഴുകുക, ശാരീരിക അകലം പാലിക്കുക, മാസ്ക്കിന്റെ ശരിയായ ഉപയോഗം മറക്കരുത്. കോവിഡിന് ഇവയല്ലാതെ മറ്റൊരു പ്രതിരോധവും ഇല്ല.

ഇനിയും എന്തെല്ലാം വ്യാജ സന്ദേശങ്ങൾ വരാനിരിക്കുന്നു എന്നാണ് ആരോഗ്യ പ്രവർത്തകരും പറയുന്നത്.



Post a Comment

0 Comments