Flash News

6/recent/ticker-posts

മരണപ്പെടുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് 10 ലക്ഷത്തിന്റെ ധനസഹായ പദ്ധതിയുമായി കെ.എം.സി.സി

Views
ദുബൈ: മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷത്തിന്റെ പുതിയ ധനസഹായ പദ്ധതിയുമായി ദുബൈ കെ.എം.സി.സി. നേരത്തെ അഞ്ചു ലക്ഷം രൂപയായിരുന്നു ധനസഹായമായി നല്‍കിയിരുന്നത്. 

സുരക്ഷ സ്‌കീമില്‍ അംഗമായി 30 ദിവസം പൂര്‍ത്തിയായ ശേഷം മരണപ്പെടുകയും 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഇല്ലാതിരിക്കുകയും ചെയ്ത അംഗത്തിനാണ് 10 ലക്ഷം രൂപ ധനസഹായമായി ലഭിക്കുക. അപേക്ഷ സമര്‍പ്പിച്ച് 120 ദിവസത്തിനുള്ളില്‍ തുക നല്‍കും. 

പദ്ധതിയില്‍ ചേര്‍ന്ന് 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികഞ്ഞവര്‍ക്ക് ഒരുലക്ഷം, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികഞ്ഞവര്‍ക്ക് 75,000, 15 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികയാത്തവര്‍ക്ക് 50,000, 10 വര്‍ഷം പൂര്‍ത്തിയായ 60 വയസ്സ് തികയാത്തവര്‍ക്ക് 25,000, അഞ്ചുമുതല്‍ 10 വര്‍ഷം വരെ പൂര്‍ത്തിയായവര്‍ക്ക് 10,000, മൂന്നുമുതല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയായവര്‍ക്ക് 5000 രൂപ എന്നിങ്ങനെ കാന്‍സലേഷന്‍ ആനുകൂല്യമായി നല്‍കും.

മരണാനന്തര ആനുകൂല്യത്തിന് 30 ദിവസവും കാന്‍സലേഷന്‍ ആനുകൂല്യത്തിന് മൂന്നു വര്‍ഷവും ചികിത്സ ആനുകൂല്യത്തിന് 90 ദിവസവും സ്‌കീമില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.

അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കും. വിസ റദ്ദാക്കി നാട്ടിലെത്തി ആറു മാസത്തിനുള്ളില്‍ അപേക്ഷിക്കണം. 30 ദിര്‍ഹമില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടെങ്കില്‍ ധനസഹായം ലഭിക്കില്ല. ഒരംഗം മരിച്ചാല്‍ മറ്റംഗങ്ങളില്‍നിന്ന് നിലവില്‍ ഈടാക്കിവരുന്ന നിശ്ചിത സംഖ്യ സമാഹരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

കൂടാതെ 15 വര്‍ഷം പ്രവാസം പൂര്‍ത്തിയാകുന്നവര്‍ ജോലി കാന്‍സല്‍ ചെയ്യുമ്പോള്‍ ഒരുലക്ഷം രൂപ വരെ നല്‍കുമെന്നും ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഓണ്‍ലൈന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.


Post a Comment

0 Comments