Flash News

6/recent/ticker-posts

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100.

Views
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്ക് ഇന്ന് 100

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ  നൂറാം വാർഷിക ദിനത്തിൽ, 2020 ഒക്ടോബർ 17 ന് , CPIM വേങ്ങര താഴെ അങ്ങാടി ബ്രാഞ്ച് പ്രഭാതഭേരിക്ക് ശേഷം , CPIM വേങ്ങര ലോക്കൽ കമ്മിറ്റി അംഗം സ: കെ.കെ.രാമകൃഷ്ണൻ പതാക ഉയർത്തി. സഖാക്കൾ മണ്ണിൽ രവി, റഹീം, അംജത് ഖാൻ ,ശിഹാബ്, വാസുദേവൻ എന്നിവർ നേതൃത്വം നൽകി. സ: അജയ് നന്ദി പറഞ്ഞു.



ചരിത്രയാത്ര.

ഇന്ത്യൻ  കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത് 1920 ഒക്ടോബർ 17 ന്. എം.എൻ.റോയിയുടെ നേതൃത്വത്തിൽ സോവിയറ്റ് യൂണിയനിലെ താഷ്കൻ്റ് നഗരത്തിലാണ്  സിപിഐ പിറന്നത്.

എസ്.വി.ഘാട്ടെയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി (1925-33)

പാർട്ടി കേരളത്തിലും.

1939 ഒക്ടോബർ 13 ന്
പിണറായി പാറപ്രം സമ്മേളനത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു.

പുന്നപ്ര-വയലാർ സമരം.

1946 ഒക്ടോബർ 24-27
ദിവാൻ്റെ പട്ടാളവും തൊഴിലാളികളും  തമ്മിൽ ഏറ്റുമുട്ടി. വെടിവെയ്പ്പുകളിൽ നിരവധിപ്പേർ മരണപ്പെട്ടു.

ലോക്സഭയിലെ മുഖ്യപ്രതിപക്ഷം.

1952 ഏപ്രിൽ 17
ഒന്നാം ലോക്സഭയിലെ മുഖ്യപ്രതിപക്ഷം സിപിഐ. എ.കെ.ഗോപാലൻ ലോക്സഭയിലെ ആദ്യ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്

ബാലറ്റിലൂടെ ഭരണത്തിൽ.

1957 ഏപ്രിൽ 5 ന്
ഏഷ്യയിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരമേറ്റു. 
ഇ.എം.എസ്. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു.

കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു.

1964 ഏപ്രിൽ 11
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഐ(എം) രൂപീകരിച്ചു.

അച്യുതമേനോൻ കേരള മുഖ്യമന്ത്രി.

1969 നവംബർ ഒന്ന്
കോൺഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രി. തുടർച്ചയായി 7 വർഷം മുഖ്യമന്ത്രി പദത്തിൽ.

ബംഗാളിൽ ചരിത്രവിജയം.

1977 ജൂൺ 21
പശ്ചിമ ബംഗാളിൽ സിപിഎം ഭരണം പിടിച്ചു. ജ്യോതി ബസു മുഖ്യമന്ത്രി.

ത്രിപുരയിലും ഭരണം.

1978 ജനുവരി 5
ത്രിപുരയിലും സിപിഎം അധികാരത്തിൽ. നൃപൻ ചക്രവർത്തി മുഖ്യമന്ത്രി.

ഗൗരിയമ്മയെ പുറത്താക്കി.

1994 ജനുവരി ഒന്ന്
കെ.ആർ.ഗൗരിയമ്മയെ സിപിഎമ്മിൽ നിന്നു പുറത്താക്കി.

ചരിത്രപരമായ മണ്ടത്തരം.

1996 ൽ ഇന്ത്യൻ പ്രധാനമന്ത്രി പദം ജ്യോതി ബസുവിന്  ക്ഷണം. വാഗ്ദാനം പാർട്ടി നിരസിച്ചു. ചരിത്രപരമായ മണ്ടത്തരം എന്നാണ് പിന്നീട് ഈ തീരുമാനത്തെ വ്യാഖ്യാനിച്ചത്.

ബംഗാളിൽ അധികാരത്തിൽ നിന്ന് പുറത്തായി.

2011 മേയ് 13
പശ്ചിമബംഗാളിൽ സിപിഎം അധികാരത്തിൽ നിന്ന് പുറത്തായി. തുടർച്ചയായ 34 വർഷത്തെ സിപിഎം ഭരണത്തിനു വിരാമം.


Post a Comment

0 Comments