Flash News

6/recent/ticker-posts

കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീട് ക്രമപ്പെടുത്താന്‍ 1,54,000 രൂപ കോർപ്പറേഷൻ പിഴയിട്ടു.

Views
കെ.എം ഷാജിക്ക് 1,54,000 രൂപ പിഴയിട്ടു.

കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീട് ക്രമപ്പെടുത്താന്‍ 1,54,000 രൂപ കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. നിയമവിധേയമാക്കിയില്ലെങ്കിൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.

കെ.എം ഷാജി എം.എല്‍.എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍ ഇന്നലെ കണ്ടെത്തിയിരുന്നു. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചിലഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിരുന്നു.വീട്ടിലെ ഫര്‍ണീച്ചര്‍ മാര്‍ബിള്‍ എന്നിവയുടെ വില തിട്ടപ്പെടുത്താനാകുന്നില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. വില തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും നഗരസഭ അറിയിച്ചു.


Post a Comment

1 Comments

  1. സംഗതി വളരെ വളരെ ഇഷ്ടപ്പെട്ടു . പക്ഷെ എല്ലാ പാർട്ടികളിലെയും നേതാക്കന്മാരുടെ വീടുകൾക്കും കെട്ടിടങ്ങൾക്കും ഈ നടപടിക്രമങ്ങൾ ബാധകമാക്കണം .

    ReplyDelete