Flash News

6/recent/ticker-posts

കുഞ്ഞനുജത്തിയെ ബലാത്സംഘം ചെയ്യാന്‍ ശ്രമിച്ചയാളുടെ കൈയ്യറുത്ത് 15-കാരി

Views
ഹൈദരാബാദ്: കുഞ്ഞനുജത്തിയെ ബലാത്സംഘം ചെയ്യാന്‍ തുനിഞ്ഞവന്റെ കൈ അരിഞ്ഞെടുത്ത് 15-കാരിയുടെ പ്രതിരോധം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. 

കാലികള്‍ക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടര്‍ന്ന ശങ്കരപ്പ എന്നയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അനുജത്തിയുടെ അലറിക്കരച്ചില്‍ കേട്ട് ഓടിയെത്തിയ പെണ്‍കുട്ടി എത്തി അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 

എന്നാല്‍, അവഗണിച്ച് ആക്രമണം തുടരവെയാണ് പെണ്‍കുട്ടി അരിവാളുകൊണ്ട് ശങ്കരപ്പയുടെ കൈത്തണ്ട വെട്ടിമാറ്റിയത്. ഇതേതുടര്‍ന്ന് ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് വിവരം. 

മാതാപിതാക്കള്‍ക്കൊപ്പം ഇരുവരും രാമസുന്ദരം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും പൊലീസ് ശങ്കരപ്പയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ശങ്കരപ്പയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതി ആശുപത്രിയിലാണ്.


Post a Comment

0 Comments