Flash News

6/recent/ticker-posts

തീയറ്ററുകള്‍ തുറന്നാല്‍ ആദ്യം എത്തുക 'പി.എം നരേന്ദ്രമോദി'; റീ-റിലീസ് ഒക്ടോബര്‍ 15ന്.

Views

തീയറ്ററുകള്‍ തുറന്നാല്‍ ആദ്യം എത്തുക 'പി.എം നരേന്ദ്രമോദി'; റീ-റിലീസ് ഒക്ടോബര്‍ 15ന്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യ വ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസാവുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 'പിഎം നരേന്ദ്രമോദി'. 

വിവേക് ഒബ്‌റോയ് നായകനായി അഭിനയിച്ച സന്ദീപ് സിങ് ഒരുക്കിയ ചിത്രം ഒക്ടോബര്‍ 15ന് റീ-റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

കഴിഞ്ഞ മെയിലാണ് സിനിമ ആദ്യമായി തീയറ്ററുകളില്‍ എത്തിയത്. നരേന്ദ്ര മോദിയുടെ ജീവിതത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയാകാനുള്ള യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

''ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 2019 തെരഞ്ഞെടുപ്പില്‍ അത് തെളിയിക്കപ്പെട്ടതാണ്. തീയറ്ററുകള്‍ തുറക്കുമ്പോള്‍ ഇന്നത്തെ കാലത്ത് ഏറ്റവുമധികം പ്രചോദിപ്പിക്കപ്പെടുന്ന നേതാവിന്റെ ജീവിതം കാണുന്നതിനെക്കാള്‍ മികച്ചതായി മറ്റെന്തുണ്ട്? ഈ ചരിത്ര മുഹൂര്‍ത്തതില്‍ പങ്കാളിയാകുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചില രാഷ്ട്രീയ അജണ്ടകളാല്‍, സിനിമ ആദ്യം റിലീസായപ്പോള്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിഞ്ഞില്ല. സിനിമ തീയറ്ററുകളില്‍ ആളെ കൂട്ടുമെന്നും പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും ഞങ്ങള്‍ കരുതുന്നു.''- സിനിമാനിര്‍മ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞു.

മെയ് 23നാണ് ചിത്രം ലോകവ്യാപകമായി റിലീസായത്. ഇന്ത്യയ്ക്കും ജി.സി.സിയ്ക്കും പുറമെ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. 23 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.


Post a Comment

0 Comments