Flash News

6/recent/ticker-posts

സൗദിയില്‍ ഇന്ന് മുതല്‍ പുതിയ 20 റിയാല്‍ നോട്ട് പ്രാബല്യത്തില്‍..

Views
റിയാദ്:  ജി 20 ഉച്ചകോടിക്ക് ആതിഥ്യം അരുളുന്നതിന്റെ സ്മാരകമായി സൗദിയില്‍ ഇന്നുമുതല്‍ (ഞായര്‍) പുതിയ 20 റിയാല്‍ നോട്ട് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സമ) അറിയിച്ചു. ഹിജ്‌റ 1/7/1379 ല്‍  പുറപ്പെടുവിച്ച സൗദി പണവ്യവസ്ഥ ആര്‍ട്ടിക്കിള്‍ നാല് അടിസ്ഥാനമാക്കിയാണ് കറന്‍സി പുറത്തിറക്കുന്നതെന്ന് സമ പറഞ്ഞു.

അതിനൂതനമായ സാങ്കേതിക വിദ്യയും ഏറ്റവും പുതിയ സുരക്ഷാമാനദണ്ഡങ്ങളും ഉപയോഗിച്ചാണ് നോട്ട് അച്ചടിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പര്‍പ്പിള്‍ നിറത്തിലാണ് രൂപകല്‍പന. നോട്ടിന്റെ മുന്‍വശത്ത് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഫോട്ടോയും സൗദി അധ്യക്ഷതയിലുള്ള ജി-20 ഉച്ചകോടിയുടെ ത്രീഡി രൂപത്തിലുള്ള ലോഗോയും അടങ്ങിയിരിക്കുന്നു. 
മറുവശത്ത് ജി20 രാജ്യങ്ങള്‍ വ്യത്യസ്ത നിറത്തില്‍ ചിത്രീകരിക്കുന്ന ലോക ഭൂപടവും ഉള്‍ക്കൊള്ളുന്നു. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ രാജ്യത്തിന്റെ സാമ്പത്തിക സാംസ്‌കാരിക വളര്‍ച്ചയുടെ പ്രതീകങ്ങളായ ഓര്‍മ സ്തംഭങ്ങളായി സൗദി അറേബ്യയെ അടയാളപ്പെടുത്തുകയും ചെയ്തതായി സമ വ്യക്തമാക്കി.


Post a Comment

0 Comments