Flash News

6/recent/ticker-posts

സൗദി: കോവിഡ് കാലത്ത് 24,000 പേർ ഉംറ നിർവഹിച്ചു, ഇതുവരെ ആർക്കും അണുബാധയില്ല"

Views

 

മക്ക∙ പുതുതായി 24,000 പേർ ഉംറ നിർവഹിച്ചതായും ഇതുവരെ ആർക്കും കോവിഡ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം വിശുദ്ധ പള്ളി ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കുന്നതിനായി തുറന്ന് നൽകിയത്.


<p>തീർഥാടകരുടെ സംരക്ഷണത്തിനും വൈറസ് പടരുന്നത് തടയുന്നതിനും കർശനമായ ആരോഗ്യ-സുരക്ഷാ നടപടികളാണ് പുണ്യ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷ, ശുചിത്വം, ജനക്കൂട്ടം കൈകാര്യം ചെയ്യൽ, അവബോധം വളർത്തൽ എന്നിവയാണ് കോവിഡ് കാല കർമ നിർവഹണ പദ്ധതികളുട അടിസ്ഥാനമെന്ന് അധികൃതർ വ്യക്തമാക്കി.


സംശയാസ്പദമായവരെയും ലക്ഷണമുള്ളവരെയും പാർപ്പിക്കുന്നതിന് നാല് ഐസലേഷൻ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട്. ഇതുവരെ അത് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിനും, വയോധികർക്കും അംഗപരിമിതർക്കും സുരക്ഷിതമായി ഉംറ നിർവഹിക്കുന്നതിനും മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.


4,000 ജീവനക്കാർ ഒരു ദിവസം ശരാശരി 10 തവണ ശുചീരണ പ്രവർത്തനങ്ങൾ നടത്തുന്നു. 1,800 ലിറ്ററിലധികം പരിസ്ഥിതി സഹൃദ അണുനാശിനികളും സാനിറ്റൈസറുകളും ഒരുദിവസം ഉപയോഗിക്കുന്നുണ്ട്. അൾട്രാ വയലറ്റ് സാനിറ്റൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എയർ കണ്ടീഷനിങ് സംവിധാനങ്ങളും ഫിൽട്ടറുകളും വൃത്തിയാക്കുന്നത്. കൂടാതെ 200 ലധികം ഹാൻഡ്-സാനിറ്റൈസിംഗ് ഉപകരണങ്ങൾ പള്ളിക്ക് ചുറ്റും സംവിധാനിച്ചതായും വൃത്തങ്ങൾ വിശദീകരിച്ചു.


പള്ളിക്കകത്ത്&nbsp; ഭക്ഷണപാനീയങ്ങൾ കടത്തുന്നത് അനുവദിക്കുന്നില്ല. പ്രത്യേക ബോട്ടിലുകളായിൽ ഓരോരുത്തർക്കും സംസം വിതരണം ചെയ്യുന്നു. തീർഥാടകരക്ക് ഏതുസമയവും സഹായത്തിന് 1966 എന്ന ഹോട്ട്&zwnj;ലൈൻ സംവിധാനവും തയാറാണെന്ന് ഇരു പള്ളികളുടെയും പരിപാല വിഭാഗം വക്താവ് പറഞ്ഞു. മദീന പള്ളിയിലെ പ്രവേശനം, ഉംറ തീർഥാടകരുടെ എണ്ണം വർധിപ്പിക്കൽ എന്നിവ ഉൾപ്പെടുത്തി ഈ മാസം 18 നാണ് രണ്ടാം ഘട്ടം ആരംഭിക്കുക.



Post a Comment

0 Comments