Flash News

6/recent/ticker-posts

കൊണ്ടോട്ടിയില്‍ 25.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Views കൊണ്ടോട്ടി : കൊണ്ടോട്ടിയില്‍ ഇരുപത്തിയഞ്ചര കിലോ കഞ്ചാവുമായി യുവാവിനെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് പിടികൂടി. പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകന്‍ തൊടി വീട്ടില്‍ മുഹമ്മദ് ഹനീഫ (25) ആണ് കൊണ്ടോട്ടി കോടങ്ങാടിൽ വെച്ച് പിടിയിലായത്. കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയിലെടുത്തു. ജില്ലയിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസന്‍, നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി പി ഷംസ് എന്നിവരുടെ നിര്‍ദേശ പ്രകാരം കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം ബിജു, എസ്‌ഐ വിനോദ് വലിയാറ്റൂര്‍, എസ്‌ഐ അജിത്ത്  എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, ചന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍ മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.


Post a Comment

0 Comments