Flash News

6/recent/ticker-posts

കൊവിഡ് മഹാമാരിയടക്കം ഏത് വൈറസിനെയും 30 മിനിറ്റിനുള്ളില്‍ കണ്ടെത്താം; പുതിയ പരീക്ഷണവുമായി ഗവേഷകര്‍

Views
സോള്‍: കൊറോണ വൈറസിന്റെ സാന്നിധ്യം 30 മിനിറ്റിനുള്ളില്‍ കണ്ടെത്താവുന്ന പുതിയ പരീക്ഷണ രീതിയുമായി ഗവേഷകര്‍. നിലവിലെ പി.സി.ആര്‍ ടെസ്റ്റിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ പരീക്ഷണം. ദക്ഷിണ കൊറിയയിലെ പോഹങ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഗവേഷകരാണ് എസ്.ഇ.എന്‍.എസ്.ആര്‍ എന്ന ടെക്‌നോളജി വികസിപ്പിച്ചെടുത്തത്.

കൊവിഡിനു പുറമെ മറ്റേതെങ്കിലും വൈറസ് പ്രത്യക്ഷപ്പെട്ടാലും ആഴ്ചയ്ക്കുള്ളില്‍ തന്നെ പരിശോധനാകിറ്റ് വികസിപ്പിക്കാമെന്നതാണ് ഇതിന്റെ മേന്മയെന്ന് നേച്ചര്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. നിലവില്‍ കൃത്യമായ വിവരം ലഭിക്കുന്ന പി.സി.ആര്‍ ടെസ്റ്റില്‍ വൈറസിനെ വേര്‍തിരിക്കാന്‍ സങ്കീര്‍ണമായ പ്രക്രിയ ആവശ്യമാണ്.

എന്നാല്‍ പുതിയ രീതി പ്രകാരം ഇതിനെല്ലാം കൂടി അര മണിക്കൂര്‍ മതിയെന്നാണു പറയുന്നത്. കൊവിഡിനു പുറമെ രോഗകാരികളായ അഞ്ച് വൈറസുകളും ബാക്ടീരിയല്‍ ആര്‍.എന്‍.എകളും ഇത് തിരിച്ചറിഞ്ഞതായി ഗവേഷകര്‍ പറയുന്നു.


Post a Comment

0 Comments