Flash News

6/recent/ticker-posts

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു; കേരളമുള്‍പ്പടെ 33 സെക്ടറുകളിലേക്ക് വിമാനമെത്തും

Views
റിയാദ്: കേരളത്തിലെ കൊച്ചിയിലേക്കുള്‍പ്പെടെ 33 സെക്ടറുകളിലേക്ക് രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ച് സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സ് (സൗദിയ). കഴിഞ്ഞ ദിവസം ട്വിറ്റര്‍ വഴിയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

കേരളത്തിനു പുറമേ മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയില്‍ മറ്റു രണ്ടു സെക്ടറുകളിലേക്കു കൂടി സര്‍വീസ് ഉണ്ട്. ഇതോടെ കൊവിഡ് മൂലം യാത്ര മുടങ്ങിയ നിരവധി മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് തിരിച്ച് വരാന്‍ വഴി തെളിഞ്ഞിരിക്കുകയാണ്. 

നവംബര്‍ ഒന്ന് മുതല്‍ ജിദ്ദയിലെ പുതിയ വിമാനത്താവളം വഴിയാണ് നിലവിലെ സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലേക്കുള്ള മൂന്നു സര്‍വീസുകള്‍ക്ക് പുറമെ ഏഷ്യയിലെ മറ്റു 10 സെക്ടറുകളിലേക്ക് കൂടിയുള്ള സേവനങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും. 

കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും മുഴുവന്‍ സര്‍വീസുകളുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ യാത്രാവിലക്ക് താത്കാലികമായി നീക്കിയതിനെ തുടന്ന് സെപ്തംബര്‍ 15  മുതലാണ് സൗദി എയര്‍ലൈന്‍സ് രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചത്.


Post a Comment

0 Comments