Flash News

6/recent/ticker-posts

3500 രൂപ അക്കൗണ്ടില്‍ കയറിയെന്ന് സന്ദേശം; ലിങ്ക് തുറന്നാല്‍ പണം പോവും പോലീസ് മുന്നറിയിപ്പ്.

Views

കോഴിക്കോട്: പേടിഎം വഴി 3500 രൂപ അക്കൗണ്ടിൽ കയറിയെന്നും കൂടുതൽ അറിയാൻ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാൽ ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാൽ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും രംഗത്തെത്തി. ദിവസങ്ങൾക്കുള്ളിൽ നിരവധി പേർക്കാണ് സന്ദേശം വന്നത്. +91 7849821438 എന്ന നമ്പറിൽ നിന്നാണ് പലർക്കും സന്ദേശം വരുന്നത്. തിരിച്ച് വിളിക്കുമ്പോൾ നമ്പർ സ്വിച്ച് ഓഫുമാണ്. ഇത് സംബന്ധിച്ച് പരാതി വന്ന് തുടങ്ങിയതോടെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തി. അറിയാത്ത ആരും പണമയക്കില്ലെന്ന ബോധം എല്ലാവർക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്.


Post a Comment

0 Comments