Flash News

6/recent/ticker-posts

കോട്ടൂർ സ്ക്കൂളിന് പൊൻതൂവലായ് 'കൊയ്ഡ് 4.0'

Views
കോട്ടൂർ സ്ക്കൂളിന്
 പൊൻതൂവലായ്
 'കൊയ്ഡ് 4.0'

 വേങ്ങര പോപ്പുലർ ന്യൂസ്
 റിപ്പോർട്ടർ:- NSNM .PALANI.

കോവിഡ് കാലത്ത് വിദ്യാർഥികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കോട്ടൂർ എ.കെ.എം.ഹയർ സെക്കന്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ 
'കൊയ്ഡ് 4.0' ആപ്ലിക്കേഷൻ പുറത്തിറക്കി. കേരളത്തിലെ ഒന്നു മുതൽ പത്തു വരെയുള്ള വിദ്യാർഥികൾക്ക് സമ്പൂർണ്ണ പഠനത്തിന് സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ.
        അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ഈ സോഫ്റ്റ്  വേർ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾക്ക് വിക്ടേസ് ടൈം ടേബിളും വിക്ടേഴ്സ് ചാനലും കാണാം.ഇതിൽ വീഡിയോ ഡൗൺലോഡ് ചെയ്യാനും സാധിക്കും. അധ്യാപകർക്ക് ആക്ടിവിറ്റികൾ, വർക്ക് ഷീറ്റുകൾ എന്നിവ അപ് ലോഡ് ചെയ്യാനും അത് വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്ത് വർക്കുകൾ സമർപ്പിക്കാനും കുറഞ്ഞ നെറ്റ് വർക്കിലൂടെ കൂടുതൽ ആശയ വിനിമയം നടത്താനും ഇത് ഉത്തമമായ വഴിയൊരുക്കും.
         കുട്ടികളുടെ പഠന നിലവാരത്തിന് ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് നയിക്കാൻ ഇതു സഹായകമാണ്. 'കൊയ്ഡ് 4.0' എന്ന് നാമകരണം ചെയ്ത ഈ ആപ്ലിക്കേഷൻ  കെ.എസ്.ഡി.ഇ.ഒ ഷാജൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡൻറ് ജുനൈദ് പരവക്കൽ അധ്യക്ഷത വഹിച്ചു സ്ക്കൂൾ മാനേജർ കെ.ഇബ്രാഹീം ഹാജി, പ്രഥമാധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ  അലി കടവണ്ടി, ലിറ്റിൽ കൈറ്റ് റിദ്യാർഥി ഒ.പി.മുഹമ്മദ് ഷബീർ അധ്യാപകരായ കെ.കെ.സൈബുന്നീസ, കെ. രജിത്ത്, എൻ.കെ.സുഹൈൽ, എം.സമീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.


Post a Comment

0 Comments