Flash News

6/recent/ticker-posts

യു.എ.ഇയില്‍ ഒരുലക്ഷം കടന്ന് കൊവിഡ് രോഗികള്‍; മരണം 435 ആയി

Views
അബുദാബി: യു.എ.ഇയില്‍ ഇന്ന് 1,061 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 100,794 ആയി. ഇന്ന് 1,146 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90,556 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,803 പേരാണ്. അതേസമയം, രാജ്യത്ത് ഇന്ന് ആറ് പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 435 ആയി. 

അതേസമയം, രാജ്യത്ത് കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി എല്ലാ എമിറേറ്റുകളും പ്രത്യേക ടാസ്‌ക് ഫോഴ്‌സുകള്‍ക്ക് രൂപം നല്‍കി. നിരീക്ഷണങ്ങളും പരിശോധനകളും കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി ഓരോ എമിറേറ്റിലും ഓരോ സംഘങ്ങള്‍ വീതം പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോരിറ്റി വക്താവ് ഡോ. സൈഫ് അല്‍ ദാഹിരി അറിയിച്ചു


Post a Comment

0 Comments