Flash News

6/recent/ticker-posts

50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;മികച്ച നടൻ സുരാജ്; മികച്ച നടി കനി കുസൃതി..

Views
50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;മികച്ച നടൻ സുരാജ്; മികച്ച നടി കനി കുസൃതി.. 

 
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മണിയ്ക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

മികച്ച നടനുള്ള പുരസ്കാരം സുരാജ് നേടി.  മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും നേടി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ അവാർഡിന് അർഹനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കി.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, ചിത്രസംയോജകനായ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, ഗായിക ലതിക, അഭിനേത്രി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സിഅജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ നിശ്ചയിച്ചത്.

119 സിനിമകളാണ് ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. നവാഗത സംവിധായകരുടേതായി 71 സിനിമകൾ സമർപ്പിച്ചിരുന്നു.

119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച ചിത്രം വാസന്തിയാണ്. സിജു വിൽസൺ നിർമിച്ച ചിത്രമാണ് ഇത്.

മികച്ച ചലച്ചിത്ര ലേഖനം ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ്. ചലച്ചിത്ര ലേഖനം കൊണ്ടാണ്

മികച്ച നടൻ – സുരാജ് വെഞ്ഞാറമ്മൂട് (വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

മികച്ച നടി – കനി കുസൃതി

സംവിധായകൻ – ലിജോ ജോസ് പല്ലിശേരി

മികച്ച നവാഗത സംവിധായകൻ– രതീഷ് പൊതുവാൾ ( ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

മികച്ച രണ്ടാമത്തെ ചിത്രം– കെഞ്ചിര

ഛായാഗ്രാഹകൻ– പ്രതാപ് പി നായർ

മികച്ച ഗായകൻ– നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)

മികച്ച ഗായിക – മധുശ്രീ നാരായണൻ (കോളാംബി)

സംഗീത സംവിധായകൻ– സുശിൻ ശ്യാം

മികച്ച ബാലതാരം – കാതറിൻ (സ്ത്രീ)
വാസുദേവ് സജീഷ് മാരാർ (പുരുഷൻ)

പ്രത്യേക ജൂറി പരാമർശം– അഭിനയം – നിവിൻ പോളി (മൂത്തോൻ)
അന്ന ബെൻ (ഹെലൻ)
പ്രിയംവദ കൃഷ്ണ (തൊട്ടപ്പൻ)
സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ)

മികച്ച കഥ – ഷാഹുൽ അലിയാർ (ചിത്രം -വരി)

മികച്ച തിരക്കഥ– റഫീഖ്

മികച്ച ഡോക്യുമെന്ററി–

മികച്ച സ്വഭാവ നടൻ – ഫഹദ ഫാസിൽ

സ്വഭാവ നടി– സ്വാസിക

മികച്ച കുട്ടികളുടെ ചിത്രം – നാനി


Post a Comment

0 Comments