Flash News

6/recent/ticker-posts

സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Views
തൃശ്ശൂര്‍: സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍ അറിസ്റ്റില്‍. തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ നന്ദനാണ് മുഖ്യപ്രതിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നന്ദനാണ് സനൂപിനെ കുത്തിവീഴ്ത്തിയതെന്നും തലക്കടിച്ച്  പരിക്കേല്‍പ്പിച്ചതെന്നും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞിരുന്നു.

നന്ദന്‍ ജില്ല വിട്ട് പോയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നന്ദനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ സഹായിച്ച ചിറ്റിലങ്ങാടി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.

കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് വിവരം. നന്ദന്‍, ശ്രീരാഗ്, സതീഷ് അഭയജിത്ത് എന്നിവരെ കൂടാതെ വേറെ ചിലര്‍കൂടി കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരുന്നതായി ഇവര്‍ പൊലീസിന് മൊഴിനല്‍കിയതായി സൂചനയുണ്ടായിരുന്നു.

ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സനൂപിനെ ചിറ്റിലങ്ങാട് സെന്ററിനു സമീപം കുത്തിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരായ പുതുശേരി പനയ്ക്കല്‍ വീട്ടില്‍ വിപിന്‍ (28), ആനയ്ക്കല്‍ മുട്ടില്‍ വീട്ടില്‍ ജിതിന്‍ (ജിത്തു25), കിടങ്ങൂര്‍ കരിമത്തില്‍ അഭിജിത്ത് (22) എന്നിവര്‍ക്കു പരുക്കേറ്റിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.


Post a Comment

0 Comments