Flash News

6/recent/ticker-posts

മമ്പുറത്തും കക്കാടും റോഡിൽ കൈവരി സ്ഥാപിക്കുന്നു.

Views
മമ്പുറത്തും കക്കാടും റോഡിൽ കൈവരി സ്ഥാപിക്കുന്നു.
 
തിരൂരങ്ങാടി: ഏറെ കാലത്തെ ആവശ്യത്തെതുടർന്ന് ചെമ്മാട് കക്കാട് റോഡിൽ മമ്പുറത്തും കക്കാടും റോഡരികിൽ കൈവരി സ്ഥാപിക്കുന്നു. മമ്പുറം പുതിയപാലം ജങ്ഷനിലെ ബസ്സ്റ്റോപ്പിന് സമീപം പുഴയുടെ ഭാഗത്തും, തിരൂരങ്ങാടിക്കും കക്കാടിനും ഇടയിലുമാണ് കൈവരി സ്ഥാപിക്കുന്നത്. പരപ്പനങ്ങാടി-നാടുകാണി റോഡ് വികസന പ്രവർത്തിയുടെ ഭാഗമായാണിത്.ഇവിടെ സുരക്ഷാഭിത്തിയോ കൈവരിയോ സ്ഥാപിക്കണമെന്ന് ഏറെക്കാലമായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്. 
    
മമ്പുറത്തേക്കുള്ള പുതിയപാലം വന്നതോടെ ഇവിടെ ബസ്സ് സ്റ്റോപ് വരുകയും ജനത്തിരക്കാകുകയും ചെയ്തതോടെ അപകട സാധ്യതയും വർധിച്ചിരുന്നു. ബസ്റ്റോപ്പിന്റെ പിൻഭാഗത്ത് ആഴമേറിയ പുഴക്കരയാണ്. ഇതേതുടർന്ന് ഇവിടെ കൈവരിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.കക്കാട് തൂക്കുമരം ഭാഗത്ത് റോഡിന്റെ ഒരുഭാഗം താഴ്ചയിലാണ് ഇവിടെ  പലതവണ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏതാനും വർഷം മുൻപ് ഇവിടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.


Post a Comment

0 Comments