Flash News

6/recent/ticker-posts

മരുന്ന് സ്വീകരിച്ച ഒരാള്‍ക്ക് അവശത; കൊവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി ജോണ്‍സണ്‍ & ജോണ്‍സണ്‍, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Views
വാഷിംഗ്ടണ്‍: ലോകമെമ്പാടും കൊവിഡ്-19 നെതിരെ ഫലപ്രദമായ ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണ്. ഇതിനിടെ പുറത്തുവരുന്നത്  ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ മനുഷ്യരിലുള്ള വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു എന്ന റിപ്പോര്‍ട്ടാണ്. 

വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ പരീക്ഷണം അടിയന്തരമായി നിര്‍ത്തിവച്ചത്. 60,000 പേരെ വാക്‌സിന്‍ പരീക്ഷണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനം തല്‍ക്കാലം പിന്‍വലിച്ചു.

അമേരിക്കയില്‍ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. പരീക്ഷണം നടത്തുന്ന മറ്റ് രാജ്യങ്ങള്‍ അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവയാണ്.

അതേസമയം, കൊവിഡ് വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുന്‍കരുതല്‍ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി.

പ്രതിരോധ നടപടികള്‍ അവഗണിക്കുകയും അങ്ങനെ കൂട്ടത്തോടെ കൊവിഡ് വരുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുമുള്ള ധാരണ തെറ്റൊണെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറയുന്നു


Post a Comment

0 Comments