Flash News

6/recent/ticker-posts

ഖുശ്ബു ബിജെപിയിലേക്ക്?: എ ഐ സി സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി.

Views
ഖുശ്ബു ബിജെപിയിലേക്ക്?: എ ഐ സി സി വക്താവ് സ്ഥാനത്ത് നിന്ന് നീക്കി


പ്രമുഖ തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദര്‍ ബിജെപിയിലേക്ക്. തിങ്കളാഴ്ച ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകനൊപ്പം ഡല്‍ഹിയിലെത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ഔദ്യോഗികമായി ഖുശ്ബു ഈ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഖുശ്ബു അത് നിഷേധിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശിയ വിദ്യാഭ്യാസനയങ്ങളെ പിന്തുണച്ചതിന് പിന്നാലെയാണ് ഖുശ്ബു ബിജെപിയില്‍ ചേരും എന്ന വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഖുശ്ബു കോണ്‍ഗ്രസ് വക്താവായിരുന്നു.


Post a Comment

0 Comments