Flash News

6/recent/ticker-posts

അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കി ഖത്തറിലെ അല്‍ റയ്യാന്‍ സ്റ്റേഡിയം

Views
ദോഹ: 2022 ഫിഫ ലോകകപ്പ് വേദിയായ ഖത്തറിലെ അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ സുസ്ഥിരത സവിശേഷതകളെ പ്രശംസിച്ച് ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ്.

അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, മാനേജ്‌മെന്റ്, കാര്യക്ഷമത എന്നിവയ്ക്ക് ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസെസ്‌മെന്റ് സിസ്റ്റത്തിന്റെ (ജി.എസ്.എ.എസ്) മികച്ച റേറ്റിംഗുകള്‍ നേടുകയും ചെയ്തു.

സ്റ്റേഡിയത്തിന്റെ അന്തിമ ഓഡിറ്റിന് ശേഷം ജി.എസ്.എ.എസ് ഡിസൈന്‍ ആന്‍ഡ് ബില്‍ഡ് സര്‍ട്ടിഫിക്കേഷന്‍ (ഫോര്‍-സ്റ്റാര്‍ റേറ്റിംഗ്), ജി.എസ്.എ.എസ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍, ജി.എസ്.എ.എസ് സീസണല്‍ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ (എസ്ഇആര്‍) കംപ്ലയിന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയും ചെയ്തു.

40,000 പേര്‍ക്ക് ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സര വേദിയാണ്. ഖലീഫ ഇന്റര്‍നാഷണല്‍, അല്‍ ജനൗബ്, എഡ്യൂക്കേഷന്‍ സിറ്റി എന്നിവയ്ക്ക് ശേഷം ഔദ്യോഗികമായി തുറക്കുന്ന നാലാമത്തെ വേദിയായിരിക്കും അല്‍ റയ്യാന്‍ സ്റ്റേഡിയം.

ബാക്കിയുള്ള നാല് സ്റ്റേഡിയങ്ങളായ അല്‍ ബെയ്റ്റ്, അല്‍ തുമാമ, റാസ് അബു അബൂദ്, ലുസൈല്‍ എന്നിവ ടൂര്‍ണമെന്റിന് മുന്നോടിയായി തന്നെ തുറക്കും.

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിന്റെ സൈറ്റില്‍ നിര്‍മ്മിച്ച അല്‍ റയ്യാന്‍ സ്റ്റേഡിയം ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഏഴ് മത്സരങ്ങള്‍ക്കാണ് ആതിഥേയത്വം വഹിക്കുക. ടൂര്‍ണമെന്റിന് ശേഷം സ്റ്റേഡിയത്തിന്റെ പകുതി സീറ്റുകളും അവികസിത രാജ്യങ്ങളിലെ കായിക സൗകര്യങ്ങള്‍ക്കായി സംഭാവന ചെയ്യും. അതിനുശേഷം ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ടീമായ അല്‍ റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ മൈതാനമായി ഈ സ്റ്റേഡിയം മാറും.


Post a Comment

0 Comments