Flash News

6/recent/ticker-posts

മരിച്ച ആളുടെ ശരീരത്തില്‍ കൊവിഡ് വൈറസ് നില്‍ക്കുമോ?; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

Views
ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരത്തില്‍ 18 മണിക്കൂറിനു ശേഷവും കൊവിഡ് വൈറസ് സജീവമായിരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 

ബെംഗളൂരുവില്‍ കൊവിഡ് ബാധിച്ച് മരിച്ച 62 കാരന്റെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 14 ദിവസം ചികിത്സയ്ക്ക് ശേഷമാണ് രോഗി മരിച്ചത്. മരിച്ച് 18 മണിക്കൂറിന് ശേഷവും ഇദ്ദേഹത്തിന്റെ വായിലും തൊണ്ടയിലും മൂക്കിലും വൈറസിന്റെ സജീവ സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. 
ഓക്സ്ഫഡ് മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ദിനേഷ് റാവുവാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആദ്യമായാണ് ഇത്തരത്തിലൊരു പരിശോധന ഇന്ത്യയില്‍ നടക്കുന്നത്. അതേസമയം മുഖത്തെയും കഴുത്തിലെയും ചര്‍മത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Post a Comment

0 Comments