Flash News

6/recent/ticker-posts

യാഹൂ ഗ്രൂപ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Views

 


ന്യൂഡല്‍ഹി: അമേരിക്കന്‍ വെബ് സര്‍വീസ് കമ്പനിയായ യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2001 ജനുവരിയില്‍ ആരംഭിച്ച യാഹൂ ഗ്രൂപ്പ് ഈ വര്‍ഷം ഡിസംബര്‍ 15-ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. 


ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യാഹൂ അടച്ചു പൂട്ടുന്നതെന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഒരു കാലത്ത് ഏറ്റവും വലിയ മെസേജ് പ്ലാറ്റ്‌ഫോം കൂടെയായ വെബ്‌സൈറ്റ് ആണ് അടച്ചുപൂട്ടുന്നത് എന്നത് ശ്രദ്ധേയമാണ്.


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂവിന് ഉപഭോക്താക്കള്‍ ഇല്ലാത്തതാണ് ബിസിനസില്‍ നിന്ന് കമ്പനി പിന്‍മാറാന്‍ കാരണം. ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. മാത്രവുമല്ല, യാഹൂ ഗ്രൂപ്പില്‍നിന്ന് ഇ-മെയില്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. യാഹൂ ഗ്രൂപ്പ്സ് വെബ്സൈറ്റ് തന്നെ നീക്കം ചെയ്യപ്പെടും. എന്നാല്‍ യാഹു ഗ്രൂപ്പ് വഴി അയച്ച ഇ-മെയിലുകള്‍ നീക്കം ചെയ്യപ്പെടില്ലെന്നും അവ ഉപയോക്താക്കളുടെ ഇ-മെയിലില്‍ തന്നെ ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. 


ഗ്രൂപ്പ് ഉപയോക്താക്കളോട് ഫെയ്സ്ബുക്ക് ഗ്രൂപ്പ്സ്, ഗൂഗിള്‍ ഗ്രൂപ്പ്സ്, ഐ.ഓ പോലുള്ള സേവനങ്ങളിലേക്ക് മാറാനും കമ്പനി നിര്‍ദേശിക്കുന്നു. യാഹു ഗ്രൂപ്പുകളെ പണം നല്‍കി ഈ ഗ്രൂപ്പുകളിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 


ഇന്നത്തെ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ വരുന്നതിന് മുമ്പ് ആളുകള്‍ക്കിടയില്‍ ഓണ്‍ലൈന്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ യാഹൂവിന്റെ വിവിധ സേവനങ്ങള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്‍മാരോട് മത്സരിക്കാന്‍ കഴിയാതെ വന്നു. 2017-ല്‍ യു.എസ് വയര്‍ലെസ് സേവനദാതാക്കളായ വെറിസോണ്‍ 480 കോടി ഡോളറിന് ഏറ്റെടുത്തെങ്കിലും യാഹുവിന് ഉപയോക്താക്കള്‍ കുറഞ്ഞിരുന്നു.



Post a Comment

0 Comments