Flash News

6/recent/ticker-posts

പബ്​ജിയെ തിരിച്ചുകൊണ്ടുവരാന്‍ എയര്‍ടെല്‍; പബ്​ജി കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തിയെന്ന്​ റിപ്പോര്‍ട്ട്

Views
ന്യൂഡല്‍ഹി: റിലയന്‍സ്​ ജിയോയുമായുള്ള പബ്​ജി കോര്‍പ്പറേഷ​െന്‍റ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്​ പിന്നാലെ ഭാരതി എയര്‍ടെല്‍, പബ്​ജി മൊബൈല്‍ ഇന്ത്യയിലേക്ക്​ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്​. എയര്‍ടെലും പബ്​ജി കോര്‍പ്പറേഷനും തമ്മില്‍ പബ്​ജി മൊബൈലി​െന്‍റ രാജ്യത്തെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി എന്‍ട്രാക്കര്‍ എന്ന സൈറ്റാണ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.

തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക്​ എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ്​ പബ്​ജി. എന്നാല്‍, ചര്‍ച്ചകളുമായി ബന്ധപ്പെട്ട്​ എയര്‍ടെലോ പബ്​ജി​ കോര്‍പ്പറേഷനോ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈകാതെ തന്നെ ഇതുമായി ​ബന്ധപ്പെട്ടുള്ള സ്ഥിരീകരണം വന്നേക്കുമെന്നും സൂചനയുണ്ട്​.

ഇന്ത്യയില്‍ കഴിഞ്ഞ മാസം പബ്​ജി നിരോധിച്ചതിന്​ പിന്നാലെ ഗെയിമി​െന്‍റ ഡൗണ്‍ലോഡ്​ ഗണ്യമായി കുറഞ്ഞതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ആഗസ്​തില്‍ 14.6 മില്യണ്‍ ഡൗണ്‍ലോഡുണ്ടായിരുന്ന ഗെയിം സെപ്​തംബറില്‍ 10.7 മില്യണായി കുറയുകയായിരുന്നു. എങ്കിലും കമ്ബനിയുടെ വരുമാനത്തെ ഇത്​ ബാധിച്ചിട്ടില്ല. ചൈന,യു.എസ്​,ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്​ ദക്ഷിണകൊറിയന്‍ ഗെയിമിങ്​ കമ്ബനിക്ക്​ കൂടുതല്‍ വരുമാനം.


Post a Comment

0 Comments