Flash News

6/recent/ticker-posts

'കൊവിഡ് ലോകവ്യാപകമായി നേരത്തെ പൊട്ടിപ്പുറപ്പെട്ടിരുന്നു, ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഞങ്ങള്‍'; പുത്തന്‍വാദവുമായി ചൈന

Views
ബീജിംഗ്: കൊവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെ തന്നെ വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്ന് എന്ന് ചൈനയുടെ വാദം. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാല്‍ അക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയും നടപടികള്‍ കൈക്കൊണ്ടതും ചൈനയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്യിങ് പറഞ്ഞു. 

കൊവിഡിനെ പറ്റിയുള്ള വിവരങ്ങള്‍ ചൈന മറച്ചു വെച്ചുവെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

വുഹാനിലെ മാംസച്ചന്തയില്‍ നിന്നാണ് വൈറസ് വ്യാപനം ആരംഭിച്ചതെന്ന വാദം തള്ളിയ ചുന്യിങ്, ബയോ ലാബില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന അമേരിക്കന്‍ ആരോപണത്തെയും തള്ളിക്കളഞ്ഞു. 

യു.എസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത ക്വാഡ് മന്ത്രിതല യോഗത്തിലായിരുന്നു ചൈനയ്ക്കെതിരായ പോംപിയോയുടെ പരാമര്‍ശം. കൊറോണ വൈറസ് പ്രതിസന്ധിയെ അനന്തമായ മഹാദുരിതത്തിലേക്ക് നയിച്ചത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിവരങ്ങള്‍ മറച്ചുവെച്ചതിനാല്‍ ആണെന്നായിരുന്നു പോംപിയോയുടെ വിമര്‍ശനം. 

അതേസമയം, ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് കോടി കവിഞ്ഞിരിക്കുകയാണ്. 10 ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ 76 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,12,000 പേര്‍ അമേരിക്കയില്‍ മാത്രം മരിച്ചു.


Post a Comment

0 Comments