Flash News

6/recent/ticker-posts

ബിജെപി മുന്‍ വാമനപുരം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍; ഒപ്പം നേതാക്കളും അന്‍പതോളം പ്രവര്‍ത്തകരും

Views
ബിജെപി മുന്‍ വാമനപുരം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍; ഒപ്പം നേതാക്കളും അന്‍പതോളം പ്രവര്‍ത്തകരും


ബിജെപി മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും വാമനപുരം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയും പുളിമാത്ത് പഞ്ചായത്തംഗവുമായിരുന്ന കാരേറ്റ് ശിവപ്രസാദ് കോണ്‍ഗ്രസില്‍. ബിജെപി പുളിമാത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാരായിരുന്ന സജീന്ദ്രന്‍, ബിടി വിഷ്ണുകുമാര്‍ എന്നിവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും.

ഈ നേതാക്കളോടൊപ്പം അന്‍പതോളം ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരും നാലിന് കാരേറ്റ് ആര്‍കെവി ഓഡിറ്റോറിയത്തിന്റെ അങ്കണത്തില്‍ കൂടുന്ന യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിന്‍കര സനല്‍ അംഗത്വം വിതരണം ചെയ്യും. അടൂര്‍ പ്രകാശ് എംപി, കെഎസ് ശബരീനാഥന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന എം മധു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മിഥുന്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. ഈ തിരിച്ചടി അവസാനിക്കും മുൻപേ മറ്റൊരു തിരിച്ചടിയാണ് തിരുവനന്തപുരത്ത് ബി ജെ പി നേരിട്ടത്.


Post a Comment

0 Comments