Flash News

6/recent/ticker-posts

ഉപയോഗിച്ചാല്‍ ഗുരുതരമായ രോഗങ്ങള്‍; മെഥനോള്‍ അടങ്ങിയ അഞ്ചു പെര്‍ഫ്യൂമുകള്‍ നിരോധിക്കുന്നു

Views
അബുദാബി: മെഥനോള്‍ അടങ്ങിയിരിക്കുന്ന അഞ്ച് സുഗന്ധദ്രവ്യങ്ങള്‍ക്കെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അനുവദനീയമായ പരിധി കവിഞ്ഞാണ് മെഥനോളിന്റെ സാന്നിധ്യമുള്ളത്.

ഉയര്‍ന്ന അളവിലുള്ള മെഥനോള്‍ ശരീരത്തിലെത്തുന്നത് ഉപഭോക്താവിന് ആരോഗ്യപരമായ അപകടമുണ്ടാക്കുമെന്ന് സൗദി എഫ്.ഡി.എ മുന്നറിയിപ്പ് നല്‍കി. തലവേദന, തലകറക്കം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ത്വക്ക് രോഗങ്ങള്‍, കണ്ണ് രോഗം എന്നിവ മെഥനോള്‍ കൂടിയ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. 

പോമോഗ്രാനൈറ്റ് മസ്‌ക്, ബോഡി ഫ്രാഗ്രന്‍സ് സമ, തി ഗോള്‍ഡ് ഊദ് ഫ്രാഗ്രന്‍സ്, ഊദ് ലവര്‍ ഫ്രാഗ്രന്‍സ്, എ സെന്‍സ് ഓഫ് ഫ്രഷ്നര്‍ എന്നീ പെര്‍ഫ്യൂമുകളെ കുറിച്ചാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ഈ അഞ്ചു പെര്‍ഫ്യൂമുകളും ഇതിന്റെ സാമ്പിളുകളും വാങ്ങി ഉപയോഗിക്കരുതെന്ന് എഫ്.ഡി.എ പറഞ്ഞിട്ടുണ്ട്. വിണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


Post a Comment

0 Comments