Flash News

6/recent/ticker-posts

യു.എ.ഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.

Views
കൊച്ചി: 2017ല്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ സ്വകാര്യ കൂടിക്കാഴ്ച നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് സ്വപ്‌ന വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം പറയുന്നത്.

യു.എ.ഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത് ശിവശങ്കറിനെയാണെന്ന് മുഖ്യമന്ത്രിയാണ് അറിയിച്ചതെന്നും സ്വപ്ന നല്‍കിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രി അനൗദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. 

ഇതിനു ശേഷം ശിവശങ്കര്‍ തന്നെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നു. സ്പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. 




Post a Comment

1 Comments