Flash News

6/recent/ticker-posts

ഹത്രാസിലേക്ക് പോയ വേങ്ങരക്കാരനായ മാധ്യമ പ്രവര്‍ത്തകനെ യു പി പോലീസ് അറസ്റ്റ് ചെയ്തു

Views
ഹത്രാസിലേക്ക് പോയ വേങ്ങരക്കാരനായ  മാധ്യമ പ്രവര്‍ത്തകനെ യു പി പോലീസ് അറസ്റ്റ് ചെയ്തു

വേങ്ങര സ്വദേശിയായ മാധ്യമപ്രവര്‍ത്തകനെ  യു പി പോലീസ് അറസ്റ്റ് ചെയ്തു. പൂച്ചോലമാട് സ്വദേശിയായ സിദ്ധീഖ് കാപ്പന്‍ അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡല്‍ഹി ലേഖകനായി ജോലി ചെയ്തു വരികയാണ്. ജോലി ആവശ്യാര്‍ഥം ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സിദ്ധീഖ് രണ്ടു സുഹൃത്തുക്കളോടൊപ്പം യു പിയിലേക്ക് പോയത്. യാത്രക്കിടെ പോലീസ് തടഞ്ഞു വെക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയാണ് സിദ്ധീഖ്. തേജസ്, തല്‍സമയം, മംഗളം പത്രങ്ങളുടെ ഡല്‍ഹി റിപ്പോര്‍ട്ടറായി നേരത്തെ ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. സിദ്ധീഖ് കാപ്പനെ വിട്ടയക്കാന്‍ അടിയന്തിരമായി ഇടപടണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവും സംസ്ഥാന കമ്മിറ്റിയും കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന മുഖ്യമന്ത്രി. ഡി ജി പി എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. ഹത്രാസ് സന്ദര്‍ശിക്കാന്‍ പോയ സി്ദ്ധീഖിനെ കസ്റ്റഡിയില്‍ എടുത്തത് സുപ്രീംകോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ. വില്‍സ് മാത്യുസ് മുഖേന നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പ് നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണ് പോലീസ് നടപടിയെന്നും അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.


Post a Comment

0 Comments