Flash News

6/recent/ticker-posts

ബാങ്ക് ഇടപാടിൽ ക്രമക്കേട്; എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു.

Views
ബാങ്ക് ഇടപാടിൽ ക്രമക്കേട്; എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയെ സസ്പെന്റ് ചെയ്തു.


തിരൂരങ്ങാടി : ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട് ക്രമക്കേടുകളെ തുടർന്ന് സഹകരണ ബാങ്ക് മുൻ  സെക്രട്ടറിയെ സർക്കാർ സസ്പെന്റ് ചെയ്തു. എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് മുൻ  സെക്രട്ടറിയും നിലവിലെ അഡ്മിനിസ്ട്രേഷൻ ഓഫിസറുമായ വി .കെ ഹരികുമാറിനെയാണ് സസ്പെന്റ് ചെയ്തത്.

യു.ഡി.എഫ് ഭരിക്കുന്ന ഈ ബാങ്കിൽ മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹം ജോലി ചെയ്യുന്നു. മുമ്പും പല ആരോപണങ്ങൾ ഉയർന്നിരുന്നു. പല സംഘടനകളും സമരവും നടത്തിയിരുന്നു.
ഏറ്റവും ഒടുവിൽ ഇയാൾക്കെതിരെ ലഭിച്ച പരാതിയിൽ തിരൂരങ്ങാടി അസി: രജിസ്ട്രാർ ഓഫീസ് അധികൃതർ നടത്തിയ പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് കണ്ടെത്തിയത്. വായ്ക്കാ രിൽ നിന്നും ഈടാക്കന്ന ഗഹാൻ ഫീസ് സംഘത്തിൽ വരവെക്കാതെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വരവ് വെച്ച് ഇളാൾ തന്നെ പിൻവലിച്ചതായി കണ്ടെത്തി. വ്യാജ അക്കൗണ്ട് വഴി വിവിധ നിക്ഷേപകരുടെ പലിശ, സ്ഥിര നിക്ഷേപകരുടെ ഈടിൻമേലുള്ള വായ്പാ തുക, ജീവനക്കാരുടെ ലീവ് സാലറി, മെഡിക്കൽ അലവൻസ് എന്നിവ  വരവ് വെച്ച് ഈ അകൗണ്ട് വഴി ഇയാൾ സ്വന്തമായി ഇടപാട് നടത്തിയതായും അന്വേഷണത്തിൽ കാണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽസംസ്ഥാന സഹകരണ സംഘം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇയാളെ നിലവിലെ അഡ്മിമിനിസ്ട്രേഷൻ സ്ഥാനത്ത് നിന്ന് നീക്കം   ചെയ്തത്

അതേ സമയം മുൻ സെക്രട്ടറിക്കെതിരെയുളള നടപടി രാഷ്ട്രീയ പകപോക്കലായി ലീഗ് പ്രാദേശിക നേതൃത്വം ചിത്രീകരിക്കുന്നുണ്ട്. എന്നാൽ ലീഗിലേയും കോൺഗ്രസിലേയും ഒരു വിഭാഗം മുൻ സെക്രട്ടറിയുടെ അഴിമതിക്കെതിരെ രംഗത്തുണ്ട്.


Post a Comment

0 Comments