Flash News

6/recent/ticker-posts

മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ ആരോഗ്യം മാത്രമല്ല, സൗന്ദര്യവും പ്രശ്‌നമാവും

Views
ഫേസ്മാസ്‌കുകള്‍ ഇപ്പോള്‍ നമ്മുടെയെല്ലാം ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞിരിക്കുകയാണ്. ബ്രാന്‍ഡ് മാസ്‌കുകള്‍ വരെ പുറത്തിറക്കി തുടങ്ങിയിരിക്കുന്നു. വിലകൂടിയതും കുറഞ്ഞതും വ്യത്യസ്ഥ തരത്തിലുള്ളതും ആയ നിരവധി മാസ്‌കുകള്‍ ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

എന്നാല്‍ എത്ര വിലയേറിയ മാസ്‌കായാലും ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെ മാത്രമല്ല മുഖചര്‍മത്തെയും ബാധിക്കും. മുഖക്കുരു, ചൂടുകുരുക്കള്‍, കറുത്തപാടുകള്‍ ഇങ്ങനെ നിരവധി ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയേറെയാണ്.

വൃത്തിയുള്ള മാസ്‌ക് ധരിക്കാത്തവരില്‍ ഉണ്ടാകുന്ന കടുത്തമുഖക്കുരു ബാധ മാസ്‌കനെ എന്നാണ് അറിയപ്പെടുന്നത്. ഇതിന് കൃത്യമായ ചികിത്സ തേടേണ്ടി വരും.

ഇതിനോടൊപ്പം തന്നെ മാസ്‌ക് അലര്‍ജിയാകുന്നവരുണ്ട്. അതില്‍ ഉപയോഗിച്ചിരിക്കുന്ന ഡൈ, മാസ്‌ക് നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയല്‍ ഇവയും ചര്‍മപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മാസ്‌ക് കൃത്യമായി വൃത്തിയാക്കില്ലെങ്കില്‍ അതിലടിഞ്ഞ പൊടിയും മറ്റും തുമ്മല്‍, ജലദോഷം, അലര്‍ജി പോലുള്ളവയ്ക്കു കാരണമാകും.

മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ മാസ്‌കിന്റെ വൃത്തി തന്നെയാണ് പ്രധാനം. വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്നവയാണെങ്കില്‍ എല്ലാ ദിവസവും കഴുകി ഉണക്കി മാത്രം ഉപയോഗിക്കുക. അങ്ങനെ അല്ലാത്ത മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കരുത്. ഒരു തവണ ഉപയോഗിച്ച ശേഷം കത്തിച്ചുകളയുകയോ കൃത്യമായി സംസ്‌കരിക്കുകയോ ചെയ്യുക.

2. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ചര്‍മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ മാസ്‌ക് ചെറുചൂടുവെള്ളത്തില്‍ ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് കഴുകി നന്നായി .  ഉണക്കി ധരിക്കുക.

3. മാസ്‌കിനൊപ്പം അമിതമായ മേക്കപ്പ് കൂടിയായാല്‍ ചര്‍മത്തിന് ശരിയായി ശ്വസിക്കാന്‍ കഴിയാതെ വരും. വിയര്‍പ്പും മറ്റും തങ്ങിനിന്ന് ചര്‍മത്തിലെ സുഷിരങ്ങള്‍ അടയുന്നത് മുഖക്കുരു വര്‍ധിക്കാന്‍ കാരണമാകും. മുഖക്കുരു പോലുള്ളവ കൂടുന്നതായി തോന്നിയാല്‍ തല്‍ക്കാലം മേക്കപ്പ് ഒഴിവാക്കാം. ചര്‍മരോഗ വിദഗ്ധനെ കാണാം.

4. രാവിലെയും രാത്രിയിലും വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച മുഖം വൃത്തിയായി കഴുകാം. ഓയില്‍ ഫ്രീ മോയിസ്ചറൈസറോ വാട്ടര്‍ ബേസ്ഡ് മോയിസ്ചറൈസറോ പുരട്ടാം.

5. മാസ്‌ക് ധരിക്കുന്ന ഭാഗങ്ങളില്‍ വരുന്ന മുഖക്കുരു പൊട്ടിക്കരുത്. വീണ്ടും മാസ്‌ക് ധരിക്കുമ്പോള്‍ ഇവ പഴുക്കാനും കൂടുതല്‍ അണുബാധകള്‍ക്കും കാരണമാകും.

6. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും എക്‌സ്‌ഫോളിയേഷന്‍ ചെയ്യാന്‍ മറക്കേണ്ട. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കാനും ചര്‍മത്തിന്റെ സ്വഭാവിക ഭംഗി നിലനിര്‍ത്താനും ഇത് സഹായിക്കും. ചര്‍മത്തില്‍ പെട്രോളിയം ജെല്ലി പോലുള്ളവ പുരട്ടുന്നത് ഒഴിവാക്കാം

7. മാസ്‌ക് തിരഞ്ഞെടുക്കുമ്പോള്‍ ചര്‍മത്തിന് യോജിച്ചവ തിരഞ്ഞെടുക്കാം. സോഫ്റ്റായ ഈര്‍പ്പം വലിച്ചെടുക്കുന്ന കോട്ടണ്‍ മെറ്റീരിയലുകളാണ് നല്ലത്. സിന്തെറ്റിക് മെറ്റീരിയലുകള്‍ ചര്‍മത്തിന് യയോജിച്ചവയല്ല.

8. മാസ്‌ക് ധരിക്കുന്നതിന് മുമ്പ് കൈകള്‍ ശുചിയാക്കാന്‍ മറക്കേണ്ട. ഒപ്പം ഇടയ്ക്കിടെ മാസ്‌കില്‍ കൈകൊണ്ട് തൊടുന്നതും മുഖത്ത് സ്പര്‍ശിക്കുന്നതും ഒഴിവാക്കണം.


Post a Comment

0 Comments