Flash News

6/recent/ticker-posts

മൊബൈല്‍ ഫോണ്‍ അടിമയാണോ നിങ്ങള്‍?; കുട്ടികളുടെ ജീവിതത്തെ മോശമായി ബാധിക്കുമെന്ന് പഠനം

Views
മാതാപിതാക്കള്‍ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഭൂരിഭാഗം കുട്ടികളും സമാനമായ അഡിക്ഷന്‍ അവസ്ഥയിലേക്ക് എത്തിക്കുമെന്ന് പഠനം. വ്യക്തിബന്ധങ്ങള്‍ പരിശീലിപ്പിക്കേണ്ട പ്രായത്തില്‍ മൊബൈല്‍ സ്‌ക്രീനില്‍ കുട്ടികളെ തളച്ചിടുന്നതില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് പഠനം പറയുന്നത്. 

സ്‌കൂളില്‍ പോയിത്തുടങ്ങുന്ന പ്രായത്തിനു മുന്‍പ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ കാണുന്നതും പിന്തുടരാന്‍ ശ്രമിക്കുന്നതും മാതാപിതാക്കളെയാണ്. അവര്‍ പഠിക്കുന്ന ഓരോ കാര്യങ്ങളും ചെയ്യുന്ന പ്രവര്‍ത്തികളും മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പ്രേരണയെ ആശ്രയിച്ചിരിക്കും എന്നതിനാല്‍  കുട്ടികളോടൊത്ത് സമയം ചെലവഴിക്കാതെ മൊബൈലിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപൃതരാകുന്ന മാതാപിതാക്കള്‍ കുട്ടികളും പിന്തുടരുക ഇതേ ശൈലായാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

പലപ്പോഴും മാതാപിതാക്കള്‍ക്ക് ഈ വിഷയം മനസിലാകുന്നില്ല എന്നതാണ് വാസ്തവം. കുട്ടികളെ അടക്കിയിരുത്തുന്നതിനും പറഞ്ഞാല്‍ അനുസരിപ്പിക്കുന്നതിനുമായി കയ്യിലേക്ക് മൊബൈല്‍ നല്‍കുന്ന പതിവുണ്ട് ഇപ്പോഴത്തെ രക്ഷിതാക്കള്‍ക്ക്. ഇത് അപകടമെന്നാണ് പഠനം പറയുന്നത്. കുട്ടികളോട് കാര്യങ്ങള്‍ തുറന്നു സംസാരിക്കാനും ചര്‍ച്ച ചെയ്യാനും അവരെ വാസ്തവം ബോധ്യപ്പെടുത്താനുമുള്ള അവസരമാണ് ഈ പ്രവര്‍ത്തയിലൂടെ ഇല്ലാതാക്കുന്നത് എന്നത് തിരിച്ചറിയേണ്ടതുണ്ട്. കൂടുതല്‍ സമയം മൊബൈലില്‍ ചെലവഴിക്കുന്ന മാതാപിതാക്കള്‍ക്ക് മക്കളോടും തിരിച്ച് മക്കള്‍ക്ക് അവരോടുമുള്ള സമീപനത്തില്‍ വ്യത്യാസം വരും എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കാതെ മാതാപിതാക്കള്‍ മൊബൈല്‍ നോക്കിയിരിക്കുമ്പോള്‍, കാര്യങ്ങള്‍ തുറന്നു പറയാനും ആവശ്യങ്ങള്‍ അറിയിക്കാനുമുള്ള മനസ് കുട്ടികള്‍ക്ക് കൈമോശം വരുന്നു. അതോടൊപ്പം തന്നെ അമ്മമാരും അച്ഛന്മാരും എത്രനേരം മൊബൈല്‍ ഉപയോഗിക്കുന്നുവോ അത്രയും സമയം മൊബൈല്‍ തങ്ങള്‍ക്കും ഉപയോഗിക്കണമെന്ന് കുട്ടികള്‍ വാശിപിടിക്കുന്നു. തിരുത്താന്‍ ശ്രമിക്കുമ്പോള്‍ പല കുട്ടികളും അച്ഛനമ്മമാരുടെ മൊബൈല്‍ ഉപയോഗം ചോദ്യം ചെയ്യുന്ന അവസ്ഥയാണ്.


Post a Comment

0 Comments