Flash News

6/recent/ticker-posts

ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എത്രയും വേഗം നീക്കം ചെയ്യുക; മുന്നറിയിപ്പുമായി ഗൂഗിള്‍

Views
കാലിഫോര്‍ണിയ: ജോക്കര്‍ മാല്‍വെയറിനെതിരെ മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. 

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.

ഇത്തരം ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ 2019 ല്‍ ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

ഇപ്പോള്‍ ജോക്കര്‍ സ്പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. നേരത്തെയും ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

 പ്ലേ സ്റ്റോറില്‍ നിന്ന് നീക്കംചെയ്ത 17 ആപ്ലിക്കേഷനുകള്‍ താഴെ..
All Good PDF Scanner, Hummingbird PDF Converter – Photo to PDF, Blue Scanner, Mint Leaf Message-Your Private Message, Unique Keyboard – Fancy Fonts & Free Emoticons, Paper Doc Scanner, Tangram App Lock, Part Message, Direct Messenger, Care Message, Private SMS, Talent Photo Editor – Blur focus, One Sentence Translator – Multifunctional Translator, Desire Translate, Style Photo Collage, Meticulous Scanner


Post a Comment

7 Comments

  1. This comment has been removed by the author.

    ReplyDelete
    Replies
    1. ഫുൾ വായിച്ചു നോക്കി

      Delete
    2. വായിക്കാൻ അറിയില്ലേ മുത്തെ? താഴെ ഉണ്ടല്ലോ..

      Delete
  2. അവൻ്റെ ഒരു അറിയിപ്പ് ആപ്പുകൾക്ക് പേരില്ലേ ?OMK V

    ReplyDelete
  3. നല്ല അറിയിപ്പ്

    ReplyDelete
  4. Most of our readers could not read the names of APS because it was in English. "Araseekeshu kavithvanivedanam , shirasi maalikha , maalikha , maalikhaa " (Kaalidaasan) .

    ReplyDelete