Flash News

6/recent/ticker-posts

വീണ് കിട്ടിയ വാലറ്റ് തിരിച്ചു നൽകി ഉനൈസ് മാതൃകയായി.

Views
വീണ് കിട്ടിയ വാലറ്റ് തിരിച്ചു നൽകി ഉനൈസ് മാതൃകയായി.

ദുബൈ : കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു റൂമിലേക്ക്‌ വരുന്ന വഴിയിൽ നിന്നും തനിക്കു ലഭിച്ച ക്രെഡിറ്റ്‌ കാർടുകൾ, സ്വർണ്ണം, എമിരേറ്റ്സ് ഐഡി, മറ്റു രേഖകൾ അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം സെക്രട്ടറി ഉനൈസ് തൊട്ടിയിൽ മാതൃകയായി. എ ബി സി ടൂർസ് ആൻഡ് ട്രാവെൽസിൽ ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് യുവതി മറിലോ കോൺടെറസ് ലാബുസ് എന്നവർക്കാണ് കഴിഞ്ഞ ദിവസം നഷ്ടമായ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് തിരിച്ചു കിട്ടിയത്.
  ഉടമയെ കണ്ടു പിടിക്കാൻ ടെലഫോൺ നമ്പർ ഇല്ലാത്തതിനാൽ ഫേസ് ബുക്ക്‌, ട്വിറ്റെർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു പാഴ്സിൽ നിന്നും കിട്ടിയ മണി എക്സ്ചേഞ്ച് കാർഡ് ഉപയോഗിച്ച് ബ്രാഞ്ചിൽ ബന്ധപ്പെട്ടെങ്കിലും നമ്പർ കണ്ടെത്താനായില്ല. അതിനെ തുടർന്നു ഹെൽത്ത് ഇൻഷുറൻസ് കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രൈം ഹോസ്പിറ്റലിൽ പോയി അവിടെനിന്നും ടെലിഫോൺ നമ്പർ സംഘടിപ്പിച്ചാണ് യഥാർത്ഥ ഉടമയെ കണ്ടെത്തിയത്. വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന യുവതി വാല്ലറ്റ് നഷ്ട പ്പെട്ടത് കാരണം കഴിഞ്ഞ രണ്ടു ദിവസമായി വളരെ പ്രയാസത്തിലായിരുന്നു. നഷ്ട പ്പെട്ട വസ്തുക്കൾ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അവർ ദുബൈ കെഎംസിസി യുടെ ആൽബറാഹ ആസ്ഥാനത്തു വന്നു പേഴ്സ് കൈ പറ്റിയത്. തിരിച്ചു പോകാൻ കയ്യിൽ പണമില്ലാത്തതിനാൽ ടാക്സി പൈസ നൽകിയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്.


Post a Comment

0 Comments