Flash News

6/recent/ticker-posts

ഇന്ന് ലോകപുഞ്ചിരി ദിനം . എല്ലാ തിരക്കുകൾക്കിടയിലും ദേഷ്യം മറന്ന് നമുക്ക് പുഞ്ചിരിക്കാൻ ശ്രമിക്കാം.

Views

ഇന്ന് പുഞ്ചിരി ദിനമായി ലോകമെങ്ങും ആഘോഷിക്കുകയാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ചയാണ് പുഞ്ചിരി ദിനമായി ആചരിക്കുന്നത്. ലോകമെങ്ങും പ്രചാരത്തിലുള്ള സ്‌മൈലീ എന്ന പേരിലറിയപ്പെടുന്ന പുഞ്ചിരി മുഖത്തിന്റെ സൃഷ്ട്ടാവ് പ്രശസ്ത ചിത്രകാരന്‍ ഹാര്‍വി ബാളാണ്. ഒരു ഇന്‍ഷുറന്‍സ് കമ്പനിക്കു 45 ഡോളര്‍ പ്രതിഫലം വാങ്ങിയാണ് ഈ ചിത്രം നല്‍കിയത്. 1999 ല്‍ അദ്ദേഹം ആണ് ലോക പുഞ്ചിര ദിനം എന്ന ആശയം മുന്നോട്ടു വച്ചതും. 2001 ഏപ്രില്‍ 12നു ഹാര്‍വി ബാള്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിലേക്കായി ‘ഹാര്‍വി ബാള്‍ വേള്‍ഡ് സ്‌മൈല്‍ ഫൗണ്ടേഷന്‍’രൂപീകരിക്കപ്പെട്ടു.

ചിരിക്കുന്നത് ആയുസ് വര്‍ധിപ്പിക്കുമെന്നാണല്ലോ. ഒരു പുഞ്ചിരിയുടെ വില നാം ഉദ്ദേശിക്കുന്നതിലും എത്രയോ വലുതാണ്. ചിലപ്പോള്‍ ഒരു പുഞ്ചിരിയിലൂടെ ഒരാളുടെ മനോഭാവത്തെ തന്നെ മാറ്റാനാവും. ഒന്നു പുഞ്ചിരിച്ചത് കൊണ്ട് നമുക്കൊന്നും നഷ്ടമാവാനില്ല. അതേസമയം അതേറെ നേട്ടങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. സ്വീകരിക്കുന്ന വ്യക്തിയെ അത് ഒട്ടേറെ സമ്പന്നനാക്കുന്നു. അതേ സമയം നല്കുന്ന ആളെ ഒരിക്കലും അത് ദരിദ്രനാക്കുന്നുമില്ല.

ഒരു പുഞ്ചിരി പൊഴിക്കാന്‍ ഒരൊറ്റ നിമിഷം മതി; എന്നാല്‍ അതേക്കുറിച്ചുള്ള ഓര്‍മ്മകളോ? ഒരുപക്ഷേ ദീര്‍ഘകാലം നിലനില്ക്കും. കാരണം ചില പുഞ്ചിരി നിമിഷങ്ങളും അവ നമുക്ക് നല്‍കുന്ന വ്യക്തിയെയും നമുക്ക് ഒരിക്കലും മറക്കാനാവില്ല. ദീര്‍ഘകാലത്തെ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെയകറ്റാന്‍ പലപ്പോഴും ഒരു പുഞ്ചിരി കൊണ്ടാവും


Post a Comment

0 Comments