Flash News

6/recent/ticker-posts

'അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ മാസ്‌ക് ധരിക്കണോ?'; അറിയൂ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍

Views
അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്നത് പല മാതാപിതാക്കള്‍ക്കും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമാണ്. കുട്ടികളുടെ കാര്യത്തില്‍ ലോകാരോഗ്യ സംഘടന വ്യക്തമായ നിര്‍ദേശങ്ങള്‍ തന്നെ പുറത്തിറക്കിയിട്ടുണ്ട്. 

അഞ്ച് വയസോ, അതിന് താഴെയോ പ്രായമുള്ള കുഞ്ഞുങ്ങളെ മാസ്‌ക് ധരിപ്പിക്കേണ്ടതില്ലെന്നാണ് മാര്‍ഗനിര്‍ദേശം. എന്നുവച്ചാല്‍ അവരെ ഇഷ്ടാനുസരണം എവിടെയും വിടാം എന്നല്ല. അക്കാര്യത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ നിര്‍ബന്ധമായും വേണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. 

ആറ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളെ അവര്‍ക്ക് പാകമാകുന്ന തരത്തിലുള്ള മാസ്‌ക് ധരിപ്പിക്കുകയും. അത് ധരിക്കുന്നത് മുതല്‍ ഒഴിവാക്കുന്നത് വരെ അവരെ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. മൂക്കും വായും മൂടിയ നിലയില്‍ തന്നെയാണ് മാസ്‌ക് ധരിച്ചിരിക്കുന്നതെന്നും, മാസ്‌കില്‍ കൈ കൊണ്ട് സ്പര്‍ശിക്കുന്നില്ലെന്നും, മറ്റുള്ളവരുടെ മാസ്‌കുമായി കൈമാറുന്നില്ലെന്നും മറ്റും മുതിര്‍ന്നവര്‍ നിരന്തരം ഉറപ്പിക്കുണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശത്തില്‍ പറയുന്നു.


Post a Comment

0 Comments