Flash News

6/recent/ticker-posts

പബ്ജിക്ക് ഇനി തിരിച്ചുവരവില്ല, നിരോധനം ശാശ്വതം, അക്രമാസക്ത ഗെയിം അനുവദിക്കില്ല

Views

ഇന്ത്യയിലെ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ പബ്ജി മൊബൈൽ ഗെയിം വീണ്ടും അനുവദിക്കാനിടയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായി സംസാരിച്ച റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ പബ്ജി മൊബൈൽ നിരോധനം ശാശ്വതമാണെന്നാണ്. പബ്ജി കോർപ്പറേഷൻ ചൈന ആസ്ഥാനമായുള്ള ടെൻസെന്റ് ഗെയിമിംഗുമായുള്ള ബന്ധം വിച്ഛേദിച്ചുവെങ്കിലും പബ്ജി വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാർ.

പബ്ജി ഗെയിം അക്രമാസക്തമാണെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരമൊരു ഗെയിമിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് തീരുമാനം. ചെറിയ കുട്ടികൾ പോലും ഗെയിമിന് അടിമകളാകുന്നതും നിരോധനം തുടരാൻ കാരണമായി. നേരത്തെ പബ്ജി മൊബൈൽ ഇന്ത്യയിലെ ചില കമ്പനികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും നിരോധനം നീക്കാനിടയില്ലെന്നാണ് അറിയുന്നത്.

ചൈനീസ് ബന്ധം ഉപേക്ഷിച്ചെങ്കിലും പബ്ജി മൊബൈൽ രാജ്യത്തെ യുവതലമുറയ്ക്ക് വൻ ഭീഷണിയാണെന്നാണ് സർക്കാര്‍ വാദം. പബ്ജി മൊബൈൽ നിലവിൽ അക്രമാസക്തമായ ഒരു ഗെയിമായാണ് കണക്കാക്കപ്പെടുന്നത്. തൽഫലമായി, അക്രമം പ്രോത്സാഹിപ്പിക്കുന്ന ഗെയിം ഇന്ത്യൻ സൈബർ സ്ഥലത്ത് ഒരിക്കലും അനുവദിക്കപ്പെടില്ലെന്നാണ് സർക്കാർ വക്താവ് പറഞ്ഞത്.

ചൈനീസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ, 69എ സെക്ഷന്‍ പ്രകാരം, കേന്ദ്ര സർക്കാർ നിരോധിച്ചതോടെ ജനകോടികളുടെ പ്രിയ സ്മാര്‍ട് ഫോണ്‍ ഗെയിം പബ്ജി ആപ് സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഗെയിമിന്റെ ഉടമയായ കൊറിയന്‍ കമ്പനി പബ്ജി കോര്‍പറേഷന്‍ ഇതേ തുടര്‍ന്ന്, ചൈനീസ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം വിച്ഛേദിച്ച് ഇന്ത്യയില്‍ തനിച്ചു പ്രവര്‍ത്തനം തുടരാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെട്ടു. ഇന്ത്യയിലെ വിതരണാവകാശമായിരുന്നു ടെന്‍സന്റിനു നല്‍കിയിരുന്നത്. ഗെയിം തങ്ങളുടെ ഫോണിലുണ്ടെങ്കിലും അതിന് ഒരു തരത്തിലും നെറ്റ്‌വര്‍ക്കുമായി കണക്ടു ചെയ്യാന്‍ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ അനുവദിക്കാത്തതിനാല്‍ പബ്ജി കളിക്കാര്‍ പെട്ടുപോയി. ഈ ഘട്ടത്തില്‍ പബ്ജി കോര്‍പറേഷന്‍ പ്രാദേശിക കമ്പനികളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു.


Post a Comment

0 Comments