Flash News

6/recent/ticker-posts

മലപ്പുറം വേങ്ങര പരപ്പനങ്ങാടി റോഡിൽ കോൽമണ്ണയിൽ ഒന്നര മാസം മുമ്പ് അകടത്തിൽ പെട്ട ലോറി നീക്കം ചെയ്തു നാട്ടുകാർക്ക് ആശ്വാസം.

Views
 മലപ്പുറം വേങ്ങര പരപ്പനങ്ങാടി റോഡിൽ കോൽമണ്ണയിൽ ഒന്നര മാസം മുമ്പ് അകടത്തിൽ പെട്ട ലോറി നീക്കം ചെയ്തു നാട്ടുകാർക്ക് ആശ്വാസം.

 വേങ്ങര പോപ്പുലർ ന്യൂസ്
റിപ്പോർട്ടർ:NSNM PALANI

മലപ്പുറം :ഒന്നര മാസം മുമ്പ് അപ കടത്തിൽ പെട്ട ലോറി നീക്കം ചെയ്തു.മുനിസിപ്പാലിറ്റി വാർഡ് 34ൽ കോൽമണ്ണയിൽ  സെപ്റ്റംബർ 14 ന് രാത്രി 10:30 ന് സംഭവിച്ച ലോറി അപകടം ഇന്നും ചർച്ചാ വിഷയമാണ്.ഒരു മാസത്തിലധികമായി ഈ അപകടം നടന്നിട്ട്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.ഈയടുത്ത് റോഡ് വീതി കൂട്ടലുമായി ബന്ധപ്പെട്ട് ഇവിടെ വീടുകളുടെ മതിലുകൾ പൊളിച്ച് മാറ്റുകയും, റോഡ് പണി പൂർത്തിയായ ശേഷം പുതിയ മതിൽ കെട്ടുകയും ചെയ്തു. എന്നാൽ, പുത്തൻ വീട്ടിൽ ഇല്ലിക്കൽ മുഹമ്മദ് ബഷീർ എന്നയാളുടെ വീടിന്റെ പുതുക്കം വിട്ടുമാറാത്ത മതിൽ പൂർണ്ണമായും ഈ ലോറി അപകടത്തിൽ തകർന്ന് തരിപ്പണമായി.ഇനിയത് പുന:ർനിർമ്മിക്കാൻ അദ്ദേഹം നിസ്സഹായനാണ്.
        ഇലക്ട്രിക് പോസ്റ്റിലിടിച്ച് കറന്റ് കമ്പികൾ തൂങ്ങിയ അവസ്ഥയിൽ വാഹനത്തിനകത്ത് നിന്നും ഡ്രൈവറെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു, നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും തകർന്നടിഞ്ഞ മതിൽ പുന:ർനിർമ്മിക്കാമെന്ന് അയാൾ സമ്മതിക്കുകയും ചെയ്തു. എന്നാൽ, മതിൽ നിർമ്മാണം പോയിട്ട് ലോറി അവിടെ നിന്ന് മാറ്റിയിടാൻ പോലും ആളില്ലാതായി.
       നാടുകാണി - പരപ്പനങ്ങാടി - റൂട്ടിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണ് കോൽമണ്ണ പ്രദേശം.ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്.എന്നിരിക്കെ ഈ വഴിയിൽ ഒരു മാസത്തിലധികമായി ലോറി വഴിയിൽ നിന്ന് മാറ്റിയിടാതെ നിലകൊള്ളുന്ന വാർത്ത വേങ്ങര പോപ്പുലർ ന്യൂസ്  രണ്ട് ദിവസം മുമ്പ് വാർത്തയാക്കിയിരുന്നു.എന്നാൽ മണിക്കൂറുകൾക്ക് മുമ്പ് ഈ ലോറി കോയമ്പത്തൂരിലേക്ക് ക്രെയിൻ മാർഗ്ഗം കൊണ്ട് പോകുകയാണ് .നാട്ടുകാർക്കിത് ആശ്വാസമുമെങ്കിലും തകർന്നടിഞ്ഞ മതിലിന് നഷ്ടപരിഹാരം കിട്ടാൻ മുഹമ്മദ് ബഷീർ കോടതി പടവുകൾ കയറിയിറങ്ങേണ്ടി വരും.


Post a Comment

0 Comments